video
play-sharp-fill

ആശങ്കയിൽ അർത്ഥമില്ല, ഇത് കേശുമാമൻ സിൻഡ്രോം ; ഫെയ്‌സ്ബുക്ക് അൽഗോരിതത്തെകുറിച്ചുള്ള കേരള പൊലീസിന്റെ കുറിപ്പ് വൈറൽ

ആശങ്കയിൽ അർത്ഥമില്ല, ഇത് കേശുമാമൻ സിൻഡ്രോം ; ഫെയ്‌സ്ബുക്ക് അൽഗോരിതത്തെകുറിച്ചുള്ള കേരള പൊലീസിന്റെ കുറിപ്പ് വൈറൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സോഷ്യൽമീഡിയയിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയം ഫെയ്‌സ്ബുക്കിലെ അൽഗോരിതമാണ്. ഇത് പ്രകാരം ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരുടെ പോസ്റ്റുകൾ കാണാനാകില്ലെന്നും തങ്ങളുടെ പോസ്റ്റ് കാണുവാൻ 25 പേർക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ് പ്രചരിക്കുന്ന വാർത്തയിലുള്ളത്.

ഇതിന് പ്രതിവിധിയായി ഓരോരുത്തരും പങ്കുവയ്ക്കുന്ന അൽഗോരിതത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെയായി കമന്റുകൾ പങ്കുവയ്ക്കണമെന്നും പറയുന്നു. എന്നാൽ ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസിന്റെ കുറിപ്പ്. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽമീഡിയയിൽ ഒമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ എന്നാണ് കേരള പോലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ‘Facebook Algorithm Hoax’ എന്ന് സേർച്ച് ചെയ്താൽ മതിയെന്നും ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഫെയ്‌സ്ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ ‘ഫേസ്ബുക്ക് അൽഗോരിതം.’ കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ. ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…’എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..’ എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്‌സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

‘Facebook Algorithm Hoax’ സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.

അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

#keralapolice
#facebookalgorithm