video
play-sharp-fill

വാട്ടർ ടാങ്കിന് മുകളിൽ ഹെലിപ്പാഡ്: ശബരിമലയിൽ മണ്ടൻ ആശയവുമായി പൊലീസ്; രാഷ്ട്രപതിയുടെ സന്ദർശനം പൊളിഞ്ഞു

വാട്ടർ ടാങ്കിന് മുകളിൽ ഹെലിപ്പാഡ്: ശബരിമലയിൽ മണ്ടൻ ആശയവുമായി പൊലീസ്; രാഷ്ട്രപതിയുടെ സന്ദർശനം പൊളിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

സന്നിധാനം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം പൊളിഞ്ഞത് കേരള പൊലീസിന്റെ മണ്ടൻ ആശയത്തെ തുടർന്ന്. സന്നിധാനത്തെ വാട്ടർ ടാങ്കിന് മുകളിൽ രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്റർ ഇറക്കാനുള്ള നീക്കമാണ് അദ്ദേഹത്തിന്റെ ശബരിമല സന്ദർശനം പൊളിച്ചത്.

ഹെലിപ്പാഡ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രായോഗിക സുരക്ഷാ ബുദ്ധിമുട്ടുകള്‍ കാരണമാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണ്ടിത്താവളത്ത് കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ജലസംഭരണിക്കു മുകളില്‍ രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപാഡ് തയ്യാറാക്കാനായിരുന്നു ആലോചന. എന്നാല്‍ വാ​ട്ടര്‍ ടാ​ങ്കി​ന് മു​കളില്‍ ഹെ​ലി​പാ​ഡ് നി​ര്‍​മ്മി​ക്കുന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പൊ​ലീ​സി​ന്റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോര്‍​ട്ട് നല്‍​കി​യിരുന്നു. ടാങ്കിന്റെ സ്ലാ​ബി​ന്റെ ബ​ലത്തില്‍ പൊ​ലീ​സി​ന് വേണ്ട​ത്ര ഉ​റ​പ്പില്ല. ഹെലി​കോ​പ്​ടറു​കള്‍ ഇറങ്ങുന്നത് താ​ങ്ങാ​നു​ള്ള ശേ​ഷി​സ്ലാബിന് ഉണ്ടോ​യെ​ന്നതില്‍ കേ​ന്ദ്ര – സംസ്ഥാ​ന ഇന്റ​ലി​ജന്‍​സ് വി​ഭാ​ഗ​ങ്ങള്‍ സംശ​യം പ്ര​ക​ടി​പ്പി​ച്ച​താ​യാണ് അ​റി​യു​ന്നത്.

ജലസംഭരണിക്ക്‌ 67 മീറ്റര്‍ നീളവും 34 മീറ്റര്‍ വീതിയുമാണുള്ളത്. ഒരേ സമയം രണ്ടു ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാനുള്ള സ്ഥലമുണ്ട്. ആ ആഘാതം സ്ലാബ് താങ്ങുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ജലസംഭരണിക്കു മുകളില്‍ നിന്ന് സുരക്ഷിതമായി ഇറങ്ങാന്‍ താത്കാലിക പടിക്കെട്ടുകളും നിര്‍മ്മിക്കണമായിരുന്നു. ടാങ്കിന്റെ സുരക്ഷയും ഉറപ്പും പരിശോധിക്കാന്‍ പൊതുമരാമത്ത് എന്‍ജിനിയര്‍മാരുടെ വിദഗ്ദ്ധസംഘം എത്തിയിരുന്നു. അവരുടെയും ദേ​വ​സ്വം​ ബോര്‍​ഡി​ന്റെയും പരി​ശോ​ധ​ന​യു​ടെ റി​പ്പോര്‍ട്ട് പു​റ​ത്തു​വി​ട്ടി​ട്ടില്ല. ​ബ​ല​ത്തി​ന്റെ കാ​ര്യ​ത്തില്‍ ജില്ലാ കള​ക്‌ടറോ പൊ​ലീ​സ് മേധാവിയോ ഉറ​പ്പ് നല്‍​കിയതുമില്ല.

കൂ​ടാ​തെ പാ​ണ്ടി​ത്താ​വ​ള​ത്തി​ലേ​ക്ക് ഹെലി​കോ​പ്​ടര്‍ എ​ത്താന്‍ സ​മീപ​ത്തെ നിരവധി മ​ര​ങ്ങള്‍ മു​റി​ക്കണം. ഇ​തി​ന് വ​ന​നിയ​മം അ​നു​വ​ദി​ക്കു​ന്നില്ല. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന് സ​ന്നി​ധാ​നത്തും വ​ന​പാ​ത​ക​ളിലും തീര്‍​ത്ഥാ​ട​ക​രു​ടെ തി​ര​ക്കേ​റി​യി​ട്ടുണ്ട്. ഈ സാ​ഹ​ച​ര്യത്തില്‍ മര​ങ്ങള്‍ മു​റി​ക്കു​കയും ഹെ​ലി​പാ​ഡ് ഒ​രു​ക്കു​കയും ചെ​യ്യുന്ന​ത് പ്രാ​യോഗി​കമാ​കി​ല്ലെ​ന്നാ​ണ് ഇന്റ​ലി​ജന്‍​സ് റി​പ്പോര്‍​ട്ടെ​ന്ന​റി​യുന്നു.

ഈ മാസം 5 മു​തല്‍ 9വ​രെ കേ​ര​ളവും ല​ക്ഷ​ദ്വീപും സന്ദര്‍ശിക്കു​ന്ന രാഷ്ട്രപതിയുടെ പ​രി​പാ​ടി​കളില്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേത്രദര്‍ശ​നവും ഉള്‍​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. ഇതി​നൊ​പ്പം ശ​ബ​രി​മ​ല​യിലും എ​ത്താ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാകു​മോ​യെ​ന്നാ​ണ് രാ​ഷ്ട്ര​പ​തിഭ​വന്‍ സംസ്ഥാ​ന സര്‍​ക്കാരി​നോ​ട് ചോ​ദി​ച്ചി​രുന്നത്. നെടുമ്പാശേരിയില്‍ നിന്ന് ഹെലികോപ്ടറില്‍ ശബരിമലയിലെത്തി ഒരു മണിക്കൂറില്‍ ദര്‍ശനം നടത്തി മടങ്ങാനായിരുന്നു രാഷ്ട്രപതിയുടെ പരിപാടി. ഈ സമയം തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം വേണ്ടിവരുമായിരുന്നു. മണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീര്‍​ത്ഥാ​ട​ന​ കാ​ലം ഒ​ഴി​കെ മാ​സ​ പൂ​ജാ​വേ​ള​കളില്‍ രാ​ഷ്ട്ര​പതി, പ്ര​ധാ​ന​മന്ത്രി തു​ടങ്ങി​യ വി​.വി.​ഐ.​പി​കള്‍ എ​ത്തു​ന്ന​താകും സൗ​ക​ര്യ​മെന്നാണ് സുരക്ഷാ വിഭാഗങ്ങളുടെ വിലയിരുത്തല്‍.