
പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടം ; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടിയിൽ ചെമ്മണൂരിൽ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്.
ഡിസംബർ 24 നാണ് അപകടം ഉണ്ടായത്.കൈവരിയില്ലാത്ത പുഴയിലേക്ക് ജീപ്പ് മറഞ്ഞാണ് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശർമ്മിള ജയറാം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശർമ്മിള ജയറാമിനും ഗുരുതരമായ പരിക്കാണ് ഉള്ളത്.
Third Eye News Live
0