video
play-sharp-fill

ചോറ് വേകാത്തതിന് മാതാവിനെ തലയ്ക്കടിച്ചു കൊന്നു ; മകന് ജീവപര്യന്തം തടവ്

ചോറ് വേകാത്തതിന് മാതാവിനെ തലയ്ക്കടിച്ചു കൊന്നു ; മകന് ജീവപര്യന്തം തടവ്

Spread the love

 

സ്വന്തം ലേഖിക

തൃശൂർ: ചോറു വെന്തില്ലെന്നു പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴ.

വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകൻ ഹക്കീമിന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി എസ് ഭാരതി വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. പിഴത്തുകയും ഇടയ്ക്കുള്ള നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2015 ജൂലായ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോറ് വെന്തില്ലെന്ന് ഹക്കീം വഴക്കിട്ടെന്നും ചോറുവിളമ്പിക്കൊണ്ടിരുന്ന വലിയ പാത്രം പിടിച്ചുവാങ്ങി തലയ്ക്കടിച്ച് വീഴ്ത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. പിന്നീട് മുറ്റത്തേക്ക് വലിച്ചിഴച്ച് പാത്രം കൊണ്ടും സ്റ്റീൽ ഗ്ലാസുകൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചത്.