video
play-sharp-fill

പൗരത്വഭേദഗതി ബില്ല് : കേരളത്തിലും ജാഗ്രതാ നിർദ്ദേശം ; മംഗളൂരുവിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തിവെച്ചു

പൗരത്വഭേദഗതി ബില്ല് : കേരളത്തിലും ജാഗ്രതാ നിർദ്ദേശം ; മംഗളൂരുവിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തിവെച്ചു

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണ്ണാടകത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും കനത്ത ജാഗ്രത നിർദ്ദേശം. കേരളത്തിൽ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസുകൾ നിർത്തിവെച്ചു.

മംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. സ്വകാര്യ ബസുകൾ കാസർഗോഡ് അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച, കാസർഗോഡ് ഹൊസങ്കടിയിൽ കെഎസ്ആർടിസി ബസിന് നേരെയുണ്ടായ കല്ലേറിൽഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പൊലീസിന് ജാഗ്രതാനിർദേശം നൽകി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ പൊലീസിന് ജാഗ്രതാനിർദേശം നൽകിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിർത്താൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

മംഗളൂരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ജലീൽ കന്തക്, നൈഷിൻ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗ്‌ളൂരുവിൽ രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു.

Tags :