video
play-sharp-fill

പിതാവിനെ പരിശോധിക്കുന്നതിനിടെ ഡോക്ടർ ക്ലാസ്സ് എടുക്കാൻ പോയി ; മറ്റ് ഡോക്ടർമാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്

പിതാവിനെ പരിശോധിക്കുന്നതിനിടെ ഡോക്ടർ ക്ലാസ്സ് എടുക്കാൻ പോയി ; മറ്റ് ഡോക്ടർമാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടർ ക്ലാസെടുക്കാൻ പോയതിന്റെ ദേഷ്യത്തിൽ മറ്റ് ഡോക്ടർമാരെ പൂട്ടിയിട്ട് യുവാവ്. എടത്തല സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്.

ശ്വാസകോശവിഭാഗത്തിൽ പിതാവിനെ കാണിക്കാൻ എത്തിയതായിരുന്നു മുജീബ്. ആ സമയം പരിശോധനയ്ക്ക് വകുപ്പ് മേധാവി ഡോ ജി മല്ലനും , ഡോ എബ്രഹാമും ഉണ്ടായുന്നു. എന്നാൽ ഒരു മണി ആയപ്പോൾ ഡോ.ജി മല്ലൻ പിജി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ പോയി. ഇതേത്തുടർന്നാണ് പ്രശനങ്ങൾ ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.മല്ലനെ കാണൻ ക്യൂ നിന്നിരുന്ന മുജീബ് പ്രശനമുണ്ടാക്കാൻ തുടങ്ങി. രോഗികൾ ക്യൂനിൽക്കുമ്പോൾ ഡോക്ടർ ക്ലാസ്സ് എടുക്കാൻ പോയത് ശരിയായില്ലെന്നും പറഞ്ഞ് വഴക്ക് ഉണ്ടാക്കി.

മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൽ പ്രകാരമാണ് ഡോക്ടർ ക്ലാസ്സ് എടുക്കാൻ പോയതെന്ന് പറഞ്ഞിട്ടും കേൾക്കാതിരുന്ന മുജീബ് പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ മറ്റ് ഡോക്ടർമാരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സെക്യൂരിറ്റി ജീവനാക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോക്ടർമാരുടെ ഔദ്യോഗിക ഡ്യൂട്ടിക്ക് തടസ്സം നിന്നതിനും ഡോകടർമാരെ പൂട്ടിയിട്ടതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.