video
play-sharp-fill

നടിയെ അക്രമിച്ച കേസ് : ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

നടിയെ അക്രമിച്ച കേസ് : ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടു.ദിലീപ് ഉൾപെടെ ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്. കൂട്ടുപ്രതികൾക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് ദൃശ്യങ്ങൾ കാണണമെന്നതാണ് ദിലീപിന്റെ ആവശ്യം.

ദിലീപ് ഉൾപെടെയുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചു കാണിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ദൃശ്യങ്ങൾ കൂട്ടുപ്രതികൾക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം ദിലീപ് മുന്നോട്ടുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡീ. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച യാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകിയിരുന്നത്.

ദിലീപിന്പുറമേ സുനിൽകുമാർ (പൾസർ), മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നീ പ്രതികളാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ, ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച പുതിയ ഹർജിയിൽ തീരുമാനമുണ്ടായ ശേഷമാകും ഇനി ആരെയെല്ലാം ദൃശ്യങ്ങൾ കാണിക്കാമെന്നതിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

Tags :