നിർഭയ കേസ് : അക്ഷയ് സിംഗ് ഠാക്കൂറിന് തൂക്കുകയർ തന്നെ ; വധശിക്ഷക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
സ്വന്തം ലേഖിക
ദില്ലി: നിർഭയ കേസിലെ പ്രതി സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. അക്ഷയ് സിങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്.
അതേസമയം, തിരുത്തൽ ഹർജി സമർപ്പിക്കുമെന്ന് അക്ഷയുടെ അഭിഭാഷകൻ പറഞ്ഞു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് സോളിസിറ്റിർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിവ്യൂ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കഴിഞ്ഞദിവസം പിൻമാറിയിരുന്നു. നിർഭയ കേസിൽ നാല് പ്രതികൾക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മൂന്നു പേർ നേരത്തെ റിവ്യൂ ഹർജി സമർപ്പിച്ചിരുന്നു. ഈ വേളയിൽ അക്ഷയ് സിങ് റിവ്യൂ ഹർജി നൽകിയിരുന്നില്ല. ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹർജി സമർപ്പിച്ചത്.
വിചാരണ കോടതി വിധിച്ച വധശിക്ഷ ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ കേസിലെ പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ കഴിഞ്ഞ വർഷം റിവ്യൂ ഹർജി നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി ഈ ഹർജികൾ തള്ളി. വിധി പുനഃ പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് അന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയത്.