കൊല്ലത്തെ ഒരു കുപ്രസിദ്ധ ലോഡ്ജ്..! രാത്രിയിൽ മുറിയിൽ സ്ത്രീകളുണ്ടാകും: മണിക്കൂറിനും ദിവസവാടകയ്ക്കും സ്ത്രീകളെ ലഭിക്കും

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മണിക്കൂറിനും ദിവസ വാടകയ്ക്കും സ്ത്രീകളെ വിൽക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ പൊലീസിന്റെ പരിശോധന. അമ്മായിയുടെ ഒത്താശയോടെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഈ ലോഡ്ജിലും തെളിവെടുപ്പ് നടത്തിയത്. അതിക്രൂരമായി സ്ത്രീകളോടു പെരുമാറുന്ന ലോഡ്ജ് നടത്തിപ്പുകാരെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം കണ്ടെത്തിയത്. ഇത് കേരളത്തിൽ തന്നെയാണോ എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പുലർച്ചെ തന്നെ സ്ത്രീകളെ ലോഡ്ജിലെ മുറിയിലാക്കി പൂട്ടിയിടുകയാണ് ചെയ്യുന്നത്. ഓരോ മുറിയിലും ആവശ്യക്കാർ എത്തുമ്പോൾ ഇവർക്ക് യുവതികളെ ദിവസവാടകയ്ക്കും മണിക്കൂറിന്റെ വാടകയ്ക്കും നൽകി. രാത്രിയിൽ ഇതേ സ്ത്രീകളെ തന്നെ മുറിയിൽ നിന്നും പുറത്ത് വിടും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അടക്കമുള്ള സ്ഥലങ്ങളിൽ എത്തി സ്ത്രീകൾ ഇടപാടുകാരെ കണ്ടെത്തി ലോഡ്ജിലേയ്ക്കു കൊണ്ടു വരണം. ഇത്തരത്തിൽ ഇവർ സ്വയം ഇടപാടുകാരെ കണ്ടെത്തണമെന്നാണ് പീഡനശാല നടത്തിപ്പുകാർ ന്ൽകിയിരിക്കുന്ന നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാൻഡിന് സമീപത്താണ് ലോഡ്ജ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മണപ്പള്ളി സ്വദേശികളായ പ്രദീപ്, റിനു, പന്മന സ്വദേശി നജിം തുടങ്ങിയവരെയാണ് പോലീസ് പിടികൂടിയത്.

സമീപത്തെ കടകൾ തുറക്കുന്നതിനുമുൻപ് സ്ത്രീകളെ ലോഡ്ജിൽ പ്രവേശിപ്പിക്കും. പകൽ ആവശ്യക്കാരെ കണ്ടെത്തും. ലോഡ്ജിൽനിന്ന് കിട്ടിയ രേഖകളിൽനിന്നും ഫോണുകളിൽനിന്നും നിരവധി ഇടപാടുകാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആയിരം രൂപമുതൽ പ്രതിഫലമായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മണിക്കൂറുകൾക്കും ദിവസനിരക്കിലുമാണ് സ്ത്രീകളെ നൽകുന്നത്. സ്ഥിരമായി ലോഡ്ജിലെത്തിയിരുന്ന സ്ത്രീകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു.

ദിവസവും പതിനായിരത്തിന്റെ ഇടപാടുകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും പണത്തിന്റെയും ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെയും ഇടപാടുകാരുടെയും വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പീഡനശാലയിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.