എനിക്ക് ഇനിയൊന്നും കാണാനില്ല: ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു: അത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം അർജന്റീനൻ ആരാധകൻ ആറ്റിൽചാടിയെന്ന് സംശയം;  തിരച്ചിൽ വീഡിയോയും കാണാതായ യുവാവിന്റെ ചിത്രവും കാണാം

എനിക്ക് ഇനിയൊന്നും കാണാനില്ല: ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു: അത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം അർജന്റീനൻ ആരാധകൻ ആറ്റിൽചാടിയെന്ന് സംശയം; തിരച്ചിൽ വീഡിയോയും കാണാതായ യുവാവിന്റെ ചിത്രവും കാണാം

സ്വന്തം ലേഖകൻ

അയർക്കുന്നം: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് വീട് വീട്ടിറങ്ങിയ അർജന്റീനയുടെ ആരാധകനെ കാണാനില്ല. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കാണാതായത്. അമയന്നൂരിനു സമീപം മീനച്ചിലാറ്റിൽ ഇയാൾ ചാടിയെന്ന സംശയത്തെ തുടർന്നു അയർക്കുന്നം പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ലോകകപ്പിൽ അർജന്റീനയും ്‌ക്രൊയേഷ്യയും തമ്മിൽ ഇന്നലെ രാത്രിയിൽ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെട്ടിരുന്നു. രാത്രി ഒരു മണിവരെ ഡിനു കളി കാണുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നു പുലർച്ചെ നോക്കിയപ്പോഴാണ് ഡിനുവിനെ വീട്ടിൽ കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു വിവരം അയർക്കുന്നം പൊലീസിനെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായ അർജന്റീന ആരാധകൻ ഡിനു അലക്‌സ്

ലോകത്ത് എനിക്ക് ഇനി ഒന്നും കാണാനില്ല. എനിക്ക് കാണാനാവാത്തതെല്ലാം ഞാൻ കണ്ടു കഴിഞ്ഞു. ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു – ഇങ്ങനെ രേഖപ്പെടുത്തിയ ഡിനുവിന്റെ ആത്മഹത്യാകുറിപ്പ് എന്ന് സംശയിക്കുന്ന കുറിപ്പ് വീട്ടിൽ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫർ ഡോഗ് ജില്ലിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. വീടിനുള്ളിൽ നിന്നും മണം പിടിച്ച നായ മീനച്ചിലാറിന്റെ കരയിൽ വരെ എത്തി നിന്നു. ഇതേ തുടർന്നാണ് ഇയാൾ ആറ്റിൽ ചാടിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്.

മെസിയുടെ കടുത്ത ആരാധകനായ ഡിനുവിന്റെ മൊബൈൽ ഫോണിന്റെ കവറും, വാട്‌സ്അപ്പ് ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രവും മെസി തന്നെയാണ്. ഇയാളുടെ ഫോണിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.