video
play-sharp-fill

60 പവന്റെ സ്വർണ്ണം കടമായി എടുത്ത് നൽകാമെന്നു പറഞ്ഞ് പറ്റിച്ച് 8 ലക്ഷം രൂപ തട്ടി എടുത്തു; കാഞ്ഞിരപ്പള്ളി സ്വദേശി ഒളിവിൽ

60 പവന്റെ സ്വർണ്ണം കടമായി എടുത്ത് നൽകാമെന്നു പറഞ്ഞ് പറ്റിച്ച് 8 ലക്ഷം രൂപ തട്ടി എടുത്തു; കാഞ്ഞിരപ്പള്ളി സ്വദേശി ഒളിവിൽ

Spread the love

 

കട്ടപ്പന: എറണാകുളം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഒളിവിൽ പോയതായി പരാതി. ശരിയും എന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പണവുമായി മുങ്ങിയത്.

കട്ടപ്പനയിൽ നിന്നും 60 പവന്റെ സ്വർണ്ണം കടമായി എടുത്തു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അഡ്വാൻസ് തുകയായി 8 ലക്ഷം രൂപ വേണമെന്ന് പറയുകയായിരുന്നു. തുടർന്ന് പണം യുവാവിൽ നിന്ന് കൈപ്പറ്റിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും സമീപത്തുള്ളവരും പരിസരത്താകെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.

ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് അറിയാൻ സാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group