Spread the love

കോട്ടയം : വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി.

video
play-sharp-fill

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. വാകത്താനം ഗവ ആശുപത്രിയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു.

ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ളവർ കയറിപ്പോവുന്നതായ് നേരത്തെ വിവരം ലഭിച്ചിരുന്നു. വിവരം അറിഞ്ഞ് എക്സൈസ് എത്തി മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പൊതികളിലായി ഞെരുക്കി ‘ബോൾ’ ആകൃതിയിലാക്കിയ കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയിരുന്നു. ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനു .വി .ഗോപിനാഥ് , ബൈജു മോൻ കെ സി, അനിൽ കുമാർ കെ കെ പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സി വിൽ എക്സൈസ് ഓഫീസർ അനീഷ് രാജ് കെ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ  വി, എക്സൈസ് ഡ്രൈവർ ജോഷി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.