video
play-sharp-fill

അഞ്ചു മാസം നീണ്ട തയ്യാറെടുപ്പ്; പാമ്പിനെ വാങ്ങിയത് വീഡിയോ യുട്യൂബിൽ അപ് ലോഡ് ചെയ്യാൻ എന്ന പേരിൽ; സൂരജ് കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടൻ; ഉത്രയുടെ നൂറു പവൻ സ്വർണവും സൂരജ് തട്ടിയെടുത്തു

അഞ്ചു മാസം നീണ്ട തയ്യാറെടുപ്പ്; പാമ്പിനെ വാങ്ങിയത് വീഡിയോ യുട്യൂബിൽ അപ് ലോഡ് ചെയ്യാൻ എന്ന പേരിൽ; സൂരജ് കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടൻ; ഉത്രയുടെ നൂറു പവൻ സ്വർണവും സൂരജ് തട്ടിയെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭാര്യയെ ഒഴിവാക്കി സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാൻ പദ്ധതിയിട്ട സൂരജ് ഉത്രയെ കൊലപ്പെടുത്താനായി തയ്യാറാക്കിയത് അഞ്ചു മാസം നീണ്ട പ്ലാനിംങ്. ഉത്രയെ കൊലപ്പെടുത്തുന്നതിനും സംഭവം മറ്റാരും അറിയാതിരിക്കാനും അഞ്ചു മാസം നീണ്ട ആസൂത്രണമാണ് സൂരജ് നടത്തിയത്. പാമ്പിനെ വാടകയ്‌ക്കെടുത്ത സൂരജ് യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനായാണ് പാമ്പിനെ എന്നാണ് ബന്ധുക്കളെ അടക്കം വിശ്വസിപ്പിച്ചിരുന്നത്.

സംഭവം കൊലപാതകമാണ് എന്നു തെളിഞ്ഞതോടെ ഉത്രയുടെ ഭർത്താവ് സൂരജിന്റെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തിയേക്കും. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ് ലോഡ് ചെയ്യാനാണെന്നു പറഞ്ഞാണ് ഇയാൾ മൂർഖനെ വാങ്ങിയത്. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തെ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു. രണ്ടാം തവണ പാമ്പ്് കടിയേറ്റാണ് ഉത്ര മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. സംഭവത്തിൽ മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

രണ്ടാം തവണയും പാമ്പു കടിയേറ്റതാണ് മരണകാരണമെന്നറിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത ഉയരുകയും ഉത്രയുടെ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയുമായിരുന്നു. ഉത്ര മരിക്കുന്ന ദിവസം ഭർത്താവ് സൂരജും യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് പെൺകുട്ടിയുടെ ബന്ധുക്കൾക്കിടയിൽ സംശയങ്ങൾക്ക് വഴിവെക്കുന്നത്.

യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിൻറെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല, എയർഹോളുകൾ പൂർണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിക്കുള്ളിൽ കയറിയെന്നതും സമ്പത്തിൽ ദുരൂഹത വർദ്ധിക്കുന്നു.

കൂടാതെ, ഉത്രക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിൽ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. ഇതും ഉത്രയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി സംശയം ഉയർത്തുന്നു.

2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവൻ സ്വർണവും വലിയൊരുതുക സ്ത്രിധനവും നൽകിയതായി ബന്ധുക്കൾ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ ഉണ്ട്. ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന നൂറു പവനോളം വരുന്ന സ്വർണം സൂരജ് കൈക്കലാക്കുകയും ചെയ്തിരുന്നു.