play-sharp-fill
ദേവനന്ദയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്; രൂപം മാറ്റിയ ഫോട്ടോ പോസ്റ്റർ പുറത്തിറക്കി; കൂട്ടിയെ ഏതു രൂപത്തിൽ കൊണ്ടു പോയാലും തിരിച്ചറിയാൻ പൊലീസ് ശ്രമം

ദേവനന്ദയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്; രൂപം മാറ്റിയ ഫോട്ടോ പോസ്റ്റർ പുറത്തിറക്കി; കൂട്ടിയെ ഏതു രൂപത്തിൽ കൊണ്ടു പോയാലും തിരിച്ചറിയാൻ പൊലീസ് ശ്രമം

സ്വന്തം ലേഖകൻ

കൊല്ലം: നാടിന്റെ നെഞ്ചിടിപ്പായി മാറിയ കുഞ്ഞ് ദേവനന്ദയ്ക്കായി കണ്ണിലെണ്ണയൊഴിച്ച് കേരളക്കര..! കേരളത്തിലെ പൊലീസ് മറ്റൊരിക്കലും ഇല്ലാത്തവിധം തിരച്ചിലുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഓരോ അമ്മമാരും അച്ഛന്മാരും സ്വന്തം മകളെന്ന രീതിയിലാണ് ദേവനന്ദയ്ക്കായി തിരച്ചിൽ തുടരുന്നത്. ഒരായിരം സഹോദരൻമാർ രാത്രി പകലാക്കി കുഞ്ഞിനെ കണ്ടെത്താൻ പിന്നാലെ ഇറങ്ങിയിരിക്കുന്നു.


ഇതിനിടെ കുട്ടിയെ കണ്ടെത്തുന്നതിനായി കുട്ടിയുടെ വ്യത്യസ്ത രൂപത്തിലുള്ള ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ കേരള പൊലീസ് പുറത്തിറക്കി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി രൂപ മാറ്റം വരുത്താനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ഇത്തരത്തിൽ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ സഹിതം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിൽ കെ.എ 1 സി 9430 നമ്പരിലുള്ള കണ്ടെയ്‌നർ ലോറി കണ്ടെത്തണമെന്ന രീതിയിലുള്ള വയർലെസ് സന്ദേശം സഹിതം പൊലീസ് മുന്നറിയിപ്പ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാൽ, ഈ കണ്ടെയ്‌നർ ലോറി കണ്ടെത്തിയ പൊലീസിനു ഇതിനുള്ളിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്ന് പൊലീസ് സംഘം ഈ വാഹനം കടത്തി വിടുകയും ചെയ്തിരുന്നു.

ഇതിനിടെ, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടറക്ടർ കൊല്ലം ജില്ലാ കളക്ടർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം കുട്ടിയെ കുടിക്കോട് ഭാഗത്തുനിന്ന് കണ്ടുകിട്ടിയതായും കുഴപ്പമില്ലെന്നുമുള്ള വാർത്തകൾ സാമൂഹികമാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.