video
play-sharp-fill

വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും ചേർന്ന് തട്ടിയത് 43 ലക്ഷം രൂപ; മാനേജരും ജീവനക്കാരിയും ചേർന്ന് സ്വർണ്ണപ്പണയത്തിലും, ലോൺ അടക്കുന്നവരുടെയും തുക സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും മാറ്റിയാണ് തട്ടിപ്പ് നടത്തിയത്; പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്ത് തലയോലപ്പറമ്പ് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും ചേർന്ന് തട്ടിയത് 43 ലക്ഷം രൂപ. മാനേജരും ജീവനക്കാരിയും ചേർന്ന് സ്വർണ്ണപ്പണയത്തിലും, ലോൺ അടക്കുന്നവരുടെയും തുക സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇരുവരും ചേർന്ന്  തലയോലപ്പറമ്പ് യുണേറ്റഡ് ഫിൻ ഗോൾഡ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണ്ണപ്പണയത്തിലും, ലോൺ അടക്കാൻ വരുന്നവരുടെ തുകയും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും മാറ്റി തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പ് കണ്ടെത്തിയതോടെ ഇവർ സമവായത്തിന് ശ്രമിക്കുകയുമായിരുന്നു.എന്നാൽ ഇത് സംബസിച്ച് സ്ഥാപന ഉടമ ഉദയമ്പേരൂർ തെക്കെ പുലിപ്പറമ്പിൽ രാകേഷ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.

സ്ഥാപന മാനേജർ തലയോലപ്പറമ്പ് പുത്തൻപുരയിൽ അനന്തു ഉണ്ണിയുടെ ഭാര്യ കൃഷ്ണേന്തു, സ്ഥാപനത്തിലെ ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്ത് എന്നിവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തു. കൃഷ്ണേന്തു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും സ്വർണ്ണം പണയം വയ്ക്കാതെ 15 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായും ഇവർ ഇതിനിടെ വിദേശത്ത് കടക്കാൻ ശ്രമം നടത്തുന്നതായും ഉടമ പരാതിയിൽ പറയുന്നു.”