video
play-sharp-fill

കോട്ടയം കളക്‌ട്രേറ്റിൽ ‘വ്യോമാക്രമണം’; സൈറണുകൾ മുഴങ്ങി, സുരക്ഷാ കോട്ടകെട്ടി കോട്ടയം ; കോട്ടയം താലൂക്ക് ഓഫീസ് അടക്കമുള്ള അഞ്ചുസ്ഥലങ്ങളിലും ജില്ലയിലെ നഗരസഭകളിലും സിവിൽ ഡിഫൻസിന്റെ ഭാഗമായി മോക്ഡ്രിൽ നടത്തി

കോട്ടയം: ബുധനാഴ്ച വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ ‘വ്യോമാക്രമണം’. നാലുമണിയായപ്പോൾ അപായസൈറണുകൾ തുടർച്ചയായി മൂന്നുവട്ടം മുഴങ്ങി. മിനിട്ടുകൾക്കുള്ളിൽ ഫയർ എൻജിൻ കുതിച്ചെത്തി എമർജൻസി എക്‌സിറ്റിന്റെ ഭാഗത്ത് ആളിപ്പടർന്ന തീയണച്ചു. തുടർന്ന് ‘ആക്രമണത്തിൽ തകർന്ന’ ഒന്നാംനിലയിലെ ഓഫീസിൽ കുടുങ്ങിക്കിടന്നവരെ ഏണിയും വടവും ഉപയോഗിച്ചും എമർജൻസി […]

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചു ; കുമാരനെല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ സെന്റർ ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ […]

ഗർഭാശയ മുഴകളുടെ സ്ഥിരീകരണവും തുടർ ചികിത്സയും ; കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ മെയ് 8 മുതൽ 24 വരെ സൗജന്യ ഗൈനക്കോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം : ഗർഭാശയ മുഴകളുടെ സ്ഥിരീകരണവും തുടർ ചികിത്സയും, സൗജന്യ ഗൈനക്കോളജി ക്യാമ്പ് സംഘടിപ്പിച്ച് കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ. മെയ് 8 മുതൽ 24 വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യവും രോഗനിർണയ പരിശോധനകൾക്ക് 10% […]

ലഷ്കറി തോയ്ബയുടെ ചാവർ പോരാളികളുടെ മുഖ്യ പരിശീലന കേന്ദ്രമായ കൊട്ലിയിലെ അബ്ബാസ് ഭീകര ക്യാമ്പാണ് ആദ്യം തകർത്തത്; 4 മിനിറ്റ് വ്യത്യാസത്തിൽ കോട്‌ലിയിലെ തന്നെ ഗുൽപൂരിലെ ലഷ്കറിന്റെ താവളവും നിയന്ത്രണ കേന്ദ്രവും തകർത്തു ; സംഭവത്തിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു ; പാക്കിസ്ഥാൻ പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്!

ന്യൂഡല്‍ഹി: പാക്ക്-അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ വ്യക്തമായത് ഇന്ത്യ പരീക്ഷിച്ച യുദ്ധമുറയിലെ കൃത്യത. സൈന്യം ഒടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ കാട്ടുന്നത് കോട്‌ലിയിലെ ഗുല്‍പ്പൂര്‍ ഭീകര ക്യാമ്പ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍. നിയന്ത്രണ രേഖയില്‍ നിന്ന് 30 കിലോമീറ്റര്‍ […]

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും ഐഎസ്‌ഐ ഉദ്യോഗസ്ഥരും ; യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധി ഉദ്യോഗസ്ഥര്‍; ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച്‌ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും ഐഎസ്‌ഐ ഉദ്യോഗസ്ഥരും. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും […]

കറുകച്ചാലിൽ യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മറ്റൊരു സ്ത്രീയുമായി അടുത്തതോടെ കാഞ്ഞിരപ്പള്ളിക്കാരൻ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹ മോചനം കിട്ടിയാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത കൊലയ്ക്ക് പിന്നിൽ; യുവതിയുടെ സുഹൃത്തും സഹായിയും കസ്റ്റഡിയിൽ

കോട്ടയം: വിവാഹ മോചന കേസിന്റെ വിധി വരാനിരിക്കെ കറുകച്ചാലില്‍ കാറിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് കബീർ(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ വീട്ടിൽ ഉജാസ് അബ്ദുൾസലാം(35) എന്നിവരെ കറുകച്ചാൽ […]

വോട്ടര്‍ പട്ടികയിൽ പരാതിയുണ്ടോ ; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. 263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും […]

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു; ബി‌എസ്‌എൻ‌എല്ലിന്‍റെ മദേഴ്‌സ് ഡേ ഓഫർ, 2 റീചാർജ് പ്ലാനുകൾക്ക് അധിക വാലിഡിറ്റി

തിരുവനന്തപുരം: ബി‌എസ്‌എൻ‌എൽ തങ്ങളുടെ വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ചാണ് ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്. പരിമിതമായ കാലയളവിലേക്ക് രണ്ട് റീചാർജ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയും ഈ ഓഫറുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 1499 […]

ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി ; ഫ്രാൻസിസ് ജോർജ് എം.പി. പ്രാഥമിക പരിശോധന നടത്തി

കോട്ടയം: ദേശീയ പാത 183 യെയും 66നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി  നിർമ്മിക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. പ്രാഥമിക പരിശോധന നടത്തി. ഇത് സംബന്ധിച്ച്സാധ്യതാ പഠനം നടത്താൻ കേന്ദ്ര […]

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരം ; സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ ; എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിലാണ് സി.പി.എം നേതാവ് യുദ്ധം മനുഷ്യരാശിക്ക് നല്‍കുന്ന വിപത്തുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യം. ഏതു യുദ്ധത്തിലും ആദ്യം […]