ഉച്ചഭക്ഷണ വിതരണത്തിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്
കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോർ ശേഖരിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി മുൻ അംഗം പ്രഭാകരനെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചഭക്ഷണ വിതരണത്തിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രഭാകരൻ […]