video
play-sharp-fill

‘വിവാഹം പോക്സോ കേസിൽ പരിഹാരമല്ല’ ; പോക്സോ കേസിൽ സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്സോ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം പോക്സോ കേസിൽ പരിഹാരമല്ലെന്നും പോക്സോ കേസ് സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇരയെ വിവാഹം കഴിച്ചുവെന്ന പേരിൽ പ്രതിയെ വെറുതെ വിട്ടാൽ നിയമത്തിന്‍റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും […]

കടുത്ത നടപടിയുമായി ഇന്ത്യ; പാക് സിനിമാ താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ഏറെ ആരാധകരുളള താരങ്ങളായ മഹിര ഖാൻ, ഹാനിയ അമീർ, അലി സഫർ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കാണ് ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയത്. ഏപ്രില്‍ 22നാണ് […]

കോട്ടയം പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസ്; പ്രതി അറസ്റ്റിൽ

കോട്ടയം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ. മലപ്പുറം ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പനച്ചിക്കാട് സുരേഷ് ആണ് പിടിയിൽ ആയത്. ഇന്നലെ മലപ്പുറം കരുവാരക്കുണ്ട് ഭാഗത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. […]

വിഴിഞ്ഞം കമ്മീഷനിംഗ്: ചടങ്ങില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പേര് പ്രധാനമന്ത്രിയുടെ ഓഫീസിന് സംസ്ഥാന സർക്കാർ കൈമാറി:ആർക്കൊക്കെയാണ് സംസാരിക്കാൻ അനുമതി എന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടില്ലന്ന് മന്ത്രി വി.എൻ. വാസവൻ: സർക്കാരിൻറെ വാർഷികത്തിന്റെ ഭാഗമാക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിനെ വിവാദത്തിലാക്കാനുള്ള മാധ്യമ ശ്രമങ്ങള്‍ക്കെതിരെ മന്ത്രി വി എൻ വാസവൻ. കമ്മീഷനിങ് ചടങ്ങില്‍ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള പേരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സംസ്ഥാന സർക്കാർ കൈമാറിയത്. ആർക്കൊക്കെയാണ് സംസാരിക്കാൻ അനുമതി എന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടില്ല. […]

ഒരു ലിറ്റർ പെട്രോളിൽ 27 കിലോമീറ്ററിനും മേലെ പോകും! ഇതാ വമ്പൻ മൈലേജ് ഉള്ള ചില കാറുകൾ

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇന്ധനക്ഷമതയുള്ള കാറുകൾക്കായി എപ്പോഴും വലിയ ഡിമാൻഡ് ഉണ്ടായിട്ടുണ്ട്. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, മികച്ച മൈലേജ് നൽകുന്ന കാറുകൾ ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനായിരിക്കും. ഇന്ത്യൻ വിപണിയിൽ ഏകദേശം 30 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന […]

മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം ഇന്ന് : വൈകുന്നേരം നാലിന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽനിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് മണർകാട്ടേക്ക് ആനയിക്കും.

മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് സ്വീകരണമൊരുക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് കോട്ടയം […]

ജറുസലേമില്‍ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജറുസലേം: ഇസ്‌റാഈലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും […]

മുഖ്യമന്ത്രി കുടുംബമായി വിഴിഞ്ഞം സന്ദർശിച്ചത് പ്രോട്ടോകോള്‍ ലംഘനമെന്ന് കെ.മുരളീധരൻ: ഔദ്യോഗിക സന്ദർശനം എങ്കില്‍ സ്ഥലം എം.പിയെയും എം.എല്‍.എയെയും എന്തുകൊണ്ട് അറിയിച്ചില്ല?

തൃശൂർ: വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തില്‍ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയില്‍ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോള്‍ ലംഘനമാണ്. ഔദ്യോഗിക സന്ദർശനം എങ്കില്‍ സ്ഥലം എം.പിയെയും എം.എല്‍.എയെയും എന്തുകൊണ്ട് അറിയിച്ചില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത് […]

സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; 3 ജില്ലകളിൽ യെല്ലോ അലെർട്ട് ; ഇടിമിന്നലിനും 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന്‌ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]

അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: അഴിതി കേസിൽ അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് […]