video
play-sharp-fill

അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്/തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയിലും തൃശ്ശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ […]

കോഫി പ്രിയരാണോ നിങ്ങള്‍ ? ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനും കാപ്പി കുടിക്കാം; രാവിലെ എഴുന്നേറ്റയുടന്‍ ബ്ലാക്ക് കോഫി കുടിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

നിങ്ങള്‍ കോഫി പ്രിയരാണോ? മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ തന്നെ ബ്ലാക്ക് കോഫി […]

മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതം, ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനക്കായി സൂക്ഷിച്ചിരുന്ന ശരീര ഭാ​ഗങ്ങൾ മോഷണം പോയ സംഭവത്തിൽ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി. ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സംഭവത്തില്‍ […]

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം മലയോര കർഷകരുടെ മരണവാറണ്ടായി മാറി, കേരളത്തിലെ കർഷകർ അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും കർഷകർക്കൊപ്പം ഉറച്ചുനിന്നത് കേരള കോൺഗ്രസ് എം മാത്രമാണെന്നും ചീഫ് വിപ്പ് ഡോ എൻ ജയരാജ്

കൂട്ടിക്കൽ: കേരളത്തിലെ കർഷകർ അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളിലും കർഷകർക്കൊപ്പം ഉറച്ചുനിന്നത് കേരള കോൺഗ്രസ് എം മാത്രമാണെന്ന് ഗവ. ചീഫ് ഡോ. എൻ ജയരാജ്. മലയോര കർഷകരുടെ നിരവധിയായ ഭൂപ്രശ്നങ്ങളിൽ ഉറച്ച നിലപാടെടുത്ത് അവ പരിഹരിക്കുന്നതിന് രാഷ്ട്രീയ ലാഭമൊന്നും പ്രതീക്ഷിക്കാതെ പരിശ്രമിച്ച പാർട്ടിയാണ് […]

ആശമാരുടെ സമരം പൊളിക്കാൻ പുതിയ തന്ത്രവുമായി സർക്കാർ; സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ ആശമാർക്ക് ആരോഗ്യവകുപ്പിന്റെ പരിശീലന പരിപാടി; നിർബന്ധമായും പങ്കെടുക്കണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാരിൻ്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ […]

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: കേസിൽ നിർണായക വഴിത്തിരിവ്; തലയ്ക്കേറ്റ പരിക്ക് മർദ്ദനം മൂലമെന്ന് വ്യക്തം; കേസിൽ യുവാവിനൊപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ലിബിന്‍റെ മരണത്തിൽ […]

‌‍‌‍കോട്ടയം നഗരസഭ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനത്തിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കോട്ടയം നിയോജകമണ്ഡലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു

കോട്ടയം: കോട്ടയം നഗരസഭ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനത്തിനോട് ചേർന്ന് നിർമ്മാണം പൂർത്തീകരിച്ച ആസ്പിറേഷണൽ ടോയ്ലറ്റ് വിഭാഗത്തിൽപ്പെടുന്നതും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയതും ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതുമായ ടോയ്ലറ്റ് സമുച്ചയത്തിന്റെ പദ്ധതി സമർപ്പണവും ഉദ്ഘാടനവും കോട്ടയം നിയോജകമണ്ഡലം എംഎൽഎ […]

കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോയൽസ്; ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്

തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോയൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് […]

പൊടിപൊടിയ്ക്കാം ഇനി രുചികരമായ ഭക്ഷണം..! രുചിയുടെ വിപ്ലവം തീർക്കാൻ കോട്ടയം പാക്കിയിൽ മയൂര മില്ലറ്റ് ആന്റ് സ്‌പൈസെസ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: നാവിലൊന്ന് തൊട്ടാൽ പൊടിപൊടിയ്ക്കുന്ന രുചിയുടെ വിപ്ലവവുമായി പാക്കിയിൽ മയൂര മില്ലറ്റ് ആന്റ് സ്‌പൈസസ് വരുന്നു. കോട്ടയം പാക്കിയിലിൽ ദി പാക്കിൽ പ്ലാസയിലാണ് മില്ലറ്റ് മാജിക് റൈറ്റ് മാർക്കറ്റിംങിന്റെ മയൂര മില്ലറ്റ് ആന്റ് സ്‌പൈസ് ഇന്ന് രാവിലെ പ്രവർത്തനം ആരംഭിച്ചത്. രാവിലെ […]

ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദനയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളേജ് ബിരുദ വിദ്യാർത്ഥിനിയാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് […]