video
play-sharp-fill

യുവാവിനെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡ് പിടിച്ചു വാങ്ങി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ച സംഘത്തിലെ പ്രധാനി അറസ്റ്റിൽ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്.

കായംകുളം: ചേരാവള്ളിയില്‍ റെയില്‍വേ കോണ്‍ട്രാക്റ്റ് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച്‌ ലക്ഷങ്ങള്‍ കവർന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. അമീൻ എന്ന 24കാരനാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നയാളുമായ വൈസിലിനെ വാടക വീട്ടില്‍ […]

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കേരളത്തിലെത്തിക്കും; 15 മിനിറ്റിന് 1,500 രൂപ; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും ഇരകളാകുന്നു; അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ നഗരമധ്യത്തില്‍ സ്വകാര്യഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം

മലപ്പുറം: അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. കുറ്റിപ്പുറത്തെ സ്വകാര്യഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തുന്നത്. ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കേരളത്തിലെത്തിച്ചാണ് നഗരമധ്യത്തില്‍ സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ കുറ്റിപ്പുറം, എടപ്പാള്‍, വളാഞ്ചേരി കേന്ദ്രീകരിച്ചാണ് സംഘത്തിൻ്റെ പ്രവര്‍ത്തനം. […]

ലഹരി മുത്തപ്പോൾ കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്ത് അഴിഞ്ഞാടി ഒരു പറ്റം വിദ്യാർത്ഥികൾ: സൂര്യാസ്തമയം കാണാൻ നാട്ടുകാർ തയാറാക്കിയ താൽക്കാലിക വിശ്രമ കേന്ദ്രമാണ് തകർത്തത്: കോട്ടയം അയ്മനത്താണ് സംഭവം.

അയ്മനം: വല്യാട് ഐക്കരമാലിയിൽ ലഹരി സംഘം പാതിരാത്രിയിൽ അഴിഞ്ഞാടി. തകർത്തു ഒരുപറ്റം യുവാക്കൾ പടുത്തുയർത്തിയ വിശ്രമകേന്ദ്രവും താല്ക്കാലിക ഫുഡ്ബോൾ കോർട്ടും. പ്രകൃതി സൗന്ദര്യം കൊണ്ട് മനം കവരുന്ന പ്രദേശത്ത് വിശ്രമിക്കാനായി മുളയും കവുങ്ങും ഉപയോഗിച്ച് ഒരുപറ്റം യുവാക്കൾ സൃഷ്ടിച്ച ഇരിപ്പിടങ്ങളും പൂക്കളും […]

വിലങ്ങാട് ദുരിതബാധിതർക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെക്കുറിച്ച് വ്യാപക പരാതി; പകുതിയിലധികം ദുരന്തബാധിതർ പുനരധിവാസ പട്ടികയിൽ നിന്നും പുറത്ത്; 53 കുടുംബങ്ങളിൽ 21 പേർ മാത്രമാണ് പട്ടികയിൽ ഉള്ളത്

കോഴിക്കോട്: വയനാടിന് പിന്നാലെ വിലങ്ങാട്ടെ ദുരിതബാധിതർക്കായി തയ്യാറാക്കിയ പുനരധിവാസ പട്ടികയെ കുറിച്ചും വ്യാപക പരാതി. ഉരുൾപൊട്ടൽ നേരിട്ട നിരവധി കുടുംബങ്ങൾ സർക്കാർ തയ്യാറാക്കിയ ആദ്യ ഘട്ട പട്ടികയിൽ നിന്ന് പുറത്തായി. ദുരിതബാധിതരായ 53 കുടുംബങ്ങളിൽ 21 പേർ മാത്രമാണ് പട്ടികയിലുളളത്.  15 […]

കൈക്കൂലി കേസ്: വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ

തിരുവനന്തപുരം: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ. അതേസമയം, കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അലക്സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ ലഹരി വേട്ട: ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച കേസിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഒരാള്‍ കൂടി പിടിയിൽ; വാങ്ങിയ നാല് കിലോ കഞ്ചാവിൽ നിന്ന് രണ്ട് കിലോ ഹോസ്റ്റലിൽ എത്തിച്ചുവെന്ന് കണ്ടെത്തൽ

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്. അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് […]

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുടുംബ തർക്കത്തെ തുടർന്ന് ജീവനോടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്. ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പനിയിൽ തൂങ്ങി നിലയിലായിരുന്നു […]

താൻ പിണറായിക്ക് എതിരല്ലെന്നും തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ടന്നും ജി.സുധാകരൻ: പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്: അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ: മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും – ജി.സുധാകരൻ .

ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജി.സുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. സൈബർ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാർട്ടിയില്‍ ഇല്ല.അത് മുഴുവൻ കള്ളപ്പേരാണ് .അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും […]

നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാൻ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത് കഴിഞ്ഞ ദിവസം

ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. നിലവില്‍ അദ്ദേഹത്തിന്റെ […]

കുമരകം ഗവൺമെന്റ് പഞ്ചായത്ത് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു

കുമരകം :ഗവൺമെന്റ് പഞ്ചായത്ത് എൽ പി സ്ക്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് നടന്ന പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ കലോത്സവം, ശാസ്ത്രോത്സവം എന്നിവയിലെ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് കുമരകം […]