video
play-sharp-fill

പട്ടാപ്പകൽ നടുറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു;2 കാറുകളിലായെത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്; ഭാര്യക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയായിരുന്നു ആക്രമണം; ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പോലീസ്

ചെന്നൈ: തമിഴ്നാട് ഈറോഡിൽ പട്ടാപ്പകൽ നടുറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശിയും നിരവധി കൊലക്കേസുകളിൽ പ്രതിയുമായ ജോൺ എന്ന ചാണക്യനെ ആണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം കാറിൽ പോകുമ്പോഴാണ് ആക്രമണം. പ്രതികളിൽ […]

മയക്ക് മരുന്ന് കേസ്; കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് ഒരാൾ അറസ്റ്റിൽ

മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ […]

കോട്ടയം തിരുനക്കര പകൽപ്പൂരം നാളെ: രാവിലെ 9 – ന് ചെറുപൂരങ്ങൾ ക്ഷേത്ര മൈതാനത്ത് സംഗമിക്കും: വൈകുന്നേരം 4 – ന് പൂരം: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം.

കോട്ടയം :തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പകൽപ്പൂരം നാളെ രാവിലെ 9 – ന് വിവിധ ക്ഷേത്ര ങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേൽപ്പ്. വൈകുന്നേരം 4 – ന് പൂരം. തൃക്കടവൂർ ശിവ രാജു തിരുനക്കരയപ്പന്റെ സ്വർ ണത്തിടമ്പേറ്റും. ക്ഷേത്രത്തിനു […]

മലപ്പുറത്ത് വീണ്ടും പുലിയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

മലപ്പുറം മമ്പാട് വീണ്ടും പുലിയെ കണ്ടെത്തിയതായി ജനങ്ങൾ. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മേഖലയില്‍ സ്‌കൂട്ടർ യാത്രികർക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ വനം വകുപ്പ് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ […]

ചങ്ങനാശ്ശേരിയിൽ കരാറുകാരന് നേരെ വടിവാൾ ആക്രമണം; വീട്ടിൽ നിന്ന് കാറിൽ ജോലി സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയ കരാറുകാരനെ ​ഗുണ്ടകൾ ആക്രമിച്ചത് വീടിന് മുന്നിൽ വച്ച്; ആക്രമികൾ കാർ തല്ലിതകർത്തു; പ്രാണഭയത്തിൽ വാഹനം നിർത്താതെ ഓടിച്ചെത്തിയത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ; അയൽവാസി നൽകിയ ക്വട്ടേഷനെന്ന് പരാതി

കോട്ടയം: ചങ്ങനാശ്ശേരിയിൽ കരാറുകാരന് നേരെ ഗുണ്ടാ ആക്രമണം. പായിപ്പാട് സ്വദേശി എസ് പ്രസന്നകുമാറിനെയാണ് ഒരു സംഘം ആളുകൾ മാരക ആയുധങ്ങളുമായെത്തി ആക്രമിച്ചത്. പ്രസന്നകുമാറിന്‍റെ കാർ ആക്രമികൾ തല്ലിതകർത്തു. വീടിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് പ്രസന്നകുമാർ പായിപ്പാട്ടെ […]

എറ്റുമാനൂർ നഗരസഭയിലെ വികെബി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ; കാൽനടയാത്ര പോലും ദുസഹം; ആഴ്‌ചകൾക്ക് മുൻപ് ധൃതിപിടിച്ച് പണി നടത്തിയതോടെ പരിസരവാസികൾ ദുരിതത്തിൽ; മഴ പെയ്തതോടെ റോഡിൽ കെട്ടികിട്ടക്കുന്ന മലിനജലം വീടുകളിലേക്ക് ഒഴുകുന്നു; തിരിഞ്ഞ് നോക്കാതെ അധുകൃതർ

എറ്റുമാനൂർ: നഗരസഭയുടെ 34, 35 വർഡുകളുടെ അതിർത്തിയായ വികെബി റോഡ് പൊട്ടിപൊളിഞ്ഞ ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. വർഷങ്ങളായി കാൽനടയാത്ര പോലും ദുസഹമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വകുപ്പ്മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. കരാറുകാർ […]

തളിപ്പറമ്പിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മണിക്കൂറുകളുടെ ഇടവേളയിൽ മോഷണം പോയത് 2 സ്കൂട്ടറുകൾ; 2 പ്രതികളും ഒരേ സംഘത്തിൽ നിന്നാണോയെന്നും സംശയം; സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: തളിപ്പറമ്പിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് സ്കൂട്ടറുകൾ മോഷണം പോയി. കരിമ്പം സ്വദേശി രഘുനാഥൻ, തളിപ്പറമ്പ് സ്വദേശി മർവാൻ എന്നിവരുടെ സ്കൂട്ടറുകളാണ് മോഷണം പോയത്. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കരിമ്പത്തെ അബിൻ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു […]

ആലുവയില്‍ കാണാതായ 13കാരൻ തിരിച്ചെത്തി; ആശ്വാസത്തില്‍ കുടുംബം; പൊലീസ് മൊഴിയെടുക്കും

ആലുവയില്‍ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായെന്ന […]

കരുതൽ തടങ്കൽ നിയമപ്രകാരം കോഴിക്കോട് യുവാവ് അറസ്റ്റിൽ; നടപടി ചെന്നൈ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന്; പ്രതിയെ പൂജപ്പുര ജയിലിലേക്ക് മാറ്റും; ഒരു വർഷത്തേക്കാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്

കോഴിക്കോട്: മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ […]

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു; കടിയേറ്റത് വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് […]