സംസ്ഥാന സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു; ആദ്യഘട്ടത്തിൽ മൂന്നുപേർ; ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല, ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്, അത് കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ
തിരുവനന്തപുരം: 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മൂന്നുപേരാണ് നിരാഹാരമിരിക്കുന്നത്. ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം നടക്കുന്നതിനിടെ ആരോഗ്യ […]