play-sharp-fill

വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നു: എന്തിനും തയാറാണ് : ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് തങ്ങളുടെ ലക്ഷ്യം: ഇസ്രായേല്‍ സൈനിക മേധാവി

തെല്‍ അവിവ്: വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നതെന്നും, എന്നാല്‍ എന്തിനെയും നേരിടാൻ തയാറാണെന്നും ഇസ്രായേല്‍ സൈനിക മേധാവി ഹെർസി ഹാലേവി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈനിക മേധാവിയുടെ വാക്കുകള്‍. ഇസ്രായേല്‍ സൈന്യത്തിന്‍റെ നോർത്തേണ്‍ കമാൻഡിലെത്തിയ ഹെർസി ഹാലേവി സാഹചര്യം വിലയിരുത്തി. ‘വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ആക്രമണത്തിനായാലും പ്രതിരോധത്തിനായാലും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാൻ സൈന്യം അങ്ങേയറ്റം തയാറാണ്. പോരാട്ടം തുടരാനും ഹിസ്ബുല്ലയെ ഇല്ലാതാക്കാനും ഞങ്ങള്‍ ഉറച്ച തീരുമാനമെടുത്തവരാണ്. ഭീകരവാദ സംഘടനകളെയും അവരുടെ സ്വാധീനത്തെയും ഇല്ലാതാക്കലും ബന്ധികളാക്കിയവരെ മോചിപ്പിക്കലുമാണ് ഞങ്ങളുടെ […]

സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച്‌ ലൈംഗിക അതിക്രമം നടത്തി ; നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പരാതി നൽകി നടി

കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച്‌ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ […]

കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി

നാട്ടകം : കോട്ടയം നഗരസഭ 32-ാം വാർഡ് മുൻ കൗൺസിലറും , കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡൻ്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി.  സംസ്കാരം  ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.

സിനിമാ ഷൂട്ടിനിടെ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച്‌ മേക്കപ് മാൻ മോശമായി പെരുമാറി ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കോട്ടയം പൊന്‍കുന്നം പോലീസെടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി

കോട്ടയം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസെടുത്ത് പ്രത്യേക അന്വേഷണസംഘം. കോട്ടയം പൊന്‍കുന്നം പോലീസെടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. മേക്കപ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയില്‍ മേക്കപ് മാനേജര്‍ സജീവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരാഴ്ച മുമ്ബാണ്. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഈ മാസം 23ന് പൊന്‍കുന്നം പോലീസെടുത്ത കേസാണ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. 2013-ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച്‌ അപമര്യാദയായി പെരുമാറിയെന്നാണ് മൊഴി. ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് കേസ്. പരാതിയില്‍ വിശദമായ മൊഴിയെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം […]

1.60 കോടിയുടെ വ്യാജ നോട്ടുകൾ, 500ന്‍റെ കറൻസിയിൽ മഹാത്മ ഗാന്ധിക്ക് പകരം പ്രമുഖ ഹിന്ദി നടന്‍റെ ചിത്രം

  അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.   ഷാഹിദ് കപൂറിന്‍റെ ‘ഫാർസി’ എന്ന സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.   എന്നാൽ, 1.20 […]

‘പിങ്ക് വെട്ടുക്കിളി’യെ പകര്‍ത്തി എട്ട് വയസുകാരി; ചിത്രങ്ങള്‍ വൈറല്‍ഒരു ശതമാനം മനുഷ്യന് മാത്രം ലഭിക്കുന്ന ഭാഗ്യം

യു കെയില്‍ നിന്നുള്ള എട്ടുവയസ്സുകാരിയായ ഫോട്ടോഗ്രാഫറുടെ കാമറയില്‍ പതിഞ്ഞത് അപൂർവങ്ങളില്‍ അപൂർവ്വമായ പിങ്ക് വെട്ടുകിളിയുടെ ചിത്രങ്ങള്‍. ജാമിയെ എന്ന എട്ടുവയസ്സുകാരിയുടെ കാമറയിലാണ് ഈ അപൂർവ ചിത്രങ്ങള്‍ പതിഞ്ഞത്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജാമി താൻ പകർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നിമിഷനേരം കൊണ്ട് വൈറലായ ചിത്രങ്ങള്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. മനുഷ്യരില്‍ വെറും ഒരു ശതമാനത്തിന് മാത്രമേ തങ്ങളുടെ ജീവിതം കാലത്ത് ഇത്തരത്തിലുള്ള നിറം മാറ്റം സംഭവിച്ച വെട്ടുകിളികളെ കാണാനുള്ള ഭാഗ്യം ലഭിക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം അവ അത്രയ്ക്ക് അപൂര്‍വ്വമാണെന്നത് […]

മംഗളൂരു അരുംകൊലയുടെ ചുരുളഴിച്ചത് രണ്ടു സെക്കൻഡ് സിസിടിവി ദൃശ്യം; 2019 മേയ് 12 ന് നഗരം ഉണർന്നത് ഒരു കൊലപാതക വാർത്തയുമായാണ്: ഒരു സ്ത്രീയുടെ തല ബാഗില്‍നിന്നും പോലീസ് കണ്ടെത്തി: പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന അന്വേഷണം

മംഗളൂരു: കർണാടകയിലെ മംഗളൂരു നഗരത്തില്‍ നടന്ന അരുംകൊലയിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് വെറും രണ്ടു സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണത്തിന്റെ സിസിടിവി ദൃശ്യമാണ്. 2019ലാണ് നഗരത്തെ നടുക്കിയ കേസിൻ്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. 2019 മേയ് 12നാണ് ഒരു സ്ത്രീയുടെ തല ബാഗില്‍നിന്നും പോലീസ് കണ്ടെത്തുന്നത്. ദേശീയപാതയ്ക്കു സമീപം പഴക്കട നടത്തുന്ന ആളാണ് ബാഗില്‍ യുവതിയുടെ തല ആദ്യം കണ്ടത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ തലയില്‍ ഹെല്‍മറ്റ് മൂടിയ നിലയിലായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നായി സ്ത്രീയുടെ മറ്റു ശരീരഭാഗങ്ങള്‍ ഓരോന്നായി പോലീസിന് […]

കോട്ടയം വൈക്കത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത എ ഇ ഒ യുടെ സംസ്കാരം ഇന്ന്

കോട്ടയം : വൈക്കത്ത് പുഴയില്‍ ചാടി മരിച്ച എ ഇ ഒ ശ്യാം കുമാറിൻ്റെ സംസ്കാരം ഇന്ന്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം ശ്യാം കുമാറിന് അമിത ജോലിഭാരമുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്യാംകുമാർ മനോവിഷമത്തിലായിരുന്നെന്നും ജോലി ഭാരം മൂലം സമർദത്തിലായിരുന്നെന്നും കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടാണ് പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. ശനിയാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

പോക്‌സോ കേസിൽ മോൻസണ്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു ; വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൺ കുറ്റക്കാരനില്ലെന്ന് കോടതി

കൊച്ചി : പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്ബാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സണ്‍. കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നായിരുന്നു മോന്‍സണെതിരെയുള്ള ആരോപണം. പ്രേരണാക്കുറ്റമാണ് രണ്ടാംപ്രതിയായ മോന്‍സണെതിരെ ചുമത്തിയിരുന്നത്. മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പ്രേരണാക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. 2019 ലാണ് […]

ആഡംബര ജീവിതത്തിനായി മോഷണം: ലക്ഷ്യം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ സ്വർണം, ഒടുവിൽ പോലീസിന്റെ പിടിയിലായി 2 യുവാക്കൾ

  തൃശൂർ: കവർച്ച സംഘം പോലീസ് പിടിയിലായി. കുന്നംകുളം സ്വദേശി ശ്രീക്കുട്ടന്‍, ചാവക്കാട് സ്വദേശി അനില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.   ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കില്‍ പിന്തുടര്‍ന്ന് കൈ ചെയിന്‍ പൊട്ടിക്കുകയാണ് പ്രതികളുടെ രീതി. വെള്ളിയാഴ്ച രാത്രി പോലീസ് ജീപ്പ് കണ്ട ഇവര്‍ ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.   തുടര്‍ന്ന് പോലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലില്‍ കോട്ടപ്പടിയില്‍ നിന്ന് പ്രതികളെ പിടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.   […]