video
play-sharp-fill

ഇനി മഴയും വെയിലും ഏൽക്കാതെ തിരുനക്കരയിൽ ബസ് കാത്തുനിൽക്കാം: തിരുനക്കരയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊതുജനങ്ങൾക്ക് തുറന്നു നൽകി: വെയിറ്റിംഗ് ഷെഡ് നഗരസഭയ്ക്ക് നിർമ്മിച്ച് നൽകിയത് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഇനി മഴയും വെയിലും ഏൽക്കാതെ ബസ് കാത്തുനിൽക്കാം. തിരുനക്കരയിൽ അച്ചായൻസ് ഗോൾഡ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊതുജനങ്ങൾക്കായി തുറന്നു നൽകി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി ബസ് സർവീസ് പുനരാരംഭിച്ചത്.   ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് […]

‘ഗുമസ്തന്റെ’ ദുരൂഹത നിറഞ്ഞ ട്രെയ്‌ലര്‍ ഇരയുടെ വരവിനായി കാത്തിരിക്കുന്ന എട്ടുകാലിയുടെ കഥയുമായി

ഒരു ക്രിമിനിലിനെ മുന്നില്‍ നിർത്തി പോലീസും കുടുംബാംഗളും ഉള്‍പ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായി ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയ്‌ലർ പുറത്തുവിട്ടു.പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്‌ലർ പ്രകാശനം ചെയ്തിരിക്കുന്നത്. അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിനു വേണ്ടുംവിധത്തിലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രെയ്‌ലറിലൂടെ കാണാൻ കഴിയും. എട്ടുകാലി വല നെയ്തതു കണ്ടിട്ടുണ്ടോ നീ… ഇരയെ വീഴ്ത്താനുള്ള എല്ലാ കണ്ണികളും ഒരുക്കി വച്ച്‌ ആ വലയുടെ ഒത്ത നടുക്കു പോയി […]

ചെന്നൈ നൂന്‍കംപാക്കം കാദര്‍ മെയിന്‍ റോഡിന്റെ പേര് ഇനി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യം റോഡ് ; ആദരസൂചകമായി വീട് സ്ഥിതി ചെയ്യുന്ന തെരുവിന് എസ്പിബിയുടെ പേര് നല്‍കി തമിഴ്‌നാട് സർക്കാർ ; തീരുമാനം ചലച്ചിത്രരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

സ്വന്തം ലേഖകൻ ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ചെന്നൈ നൂന്‍കംപാക്കം കാദര്‍ മെയിന്‍ റോഡിന്റെ പേര് ഇനി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യം റോഡ് എന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് പ്രസ്താവനയില്‍ പറയുന്നു നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ചലച്ചിത്ര ഗാന രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു. ആറു തവണ മികച്ച […]

സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും മെഡിക്കൽ സ്റ്റോറിലും ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം; അഭിമുഖം തിരുനക്കര സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ 3ന് രാവിലെ 10 മുതൽ 3 വരെ

കോട്ടയം: സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9446539997

ബലാത്സംഗക്കേസ് : നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ […]

പാലാ കെ എം മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വീണുകിടക്കുന്ന ആഞ്ഞിലിമരം വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു; ദർഘാസുകൾ ഒക്ടോബർ 23ന് രാവിലെ 11നകം സമർപ്പിക്കാം; പരസ്യലേലം 23ന് ഉച്ചക്ക് ശേഷം നടക്കും

കോട്ടയം: പാലാ കെ.എം മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ഓക്സിജൻ പ്ലാന്റിന് സമീപം വീണുകിടക്കുന്ന ആഞ്ഞിലിമരം വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 23ന് രാവിലെ 11നകം സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കുകയും പരസ്യലേലം നടത്തുകയും ചെയ്യും. ഫോൺ: 04822-215154

കോട്ടയം കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്; അഭിമുഖം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക്; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകുക

കോട്ടയം: കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ 04829 -269420

പ്ലസ്ടു യോഗ്യയുള്ളവർക്ക് വിവിധ പ്രൊഫഷണൽ കോഴ്സുകളുമായി കെൽട്രോൺ; നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി ഉൾപ്പെടെ നിരവധി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ അറിയാം…

കോട്ടയം: കെൽട്രോൺ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ എട്ടുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി, ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റവർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജിസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാർത്ഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ മൂന്നുമാസത്തെ വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്‌മെന്റ് ( 3 മാസം) കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. […]

തൃശൂർ പൂരം കലക്കൽ : ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്‌കുമാറിനെ വെള്ളപൂശാൻ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ ; കരുവന്നൂര്‍ കേസ് മുക്കാനുള്ള ഡീലിന്റെ ഭാഗം ; കള്ളനും പൊലീസും കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുത് ; സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ കോഴിക്കോട് : തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം എഡിജിപി എം.ആർ.അജിത്‌കുമാറിനെ വെള്ളപൂശാനുള്ളതാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഡിജിപിയെ ഏല്‍പിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. ‘‘മുഖ്യമന്ത്രി എഡിജിപിയെ നിരപരാധിയായി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഡിജിപിക്ക് മുഖ്യമന്ത്രി പറഞ്ഞതു പോലെ മാത്രമേ റിപ്പോര്‍ട്ട് എഴുതാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. […]

കോട്ടയം തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെ ഒഴിവ്; കരാർ അടിസ്ഥാനത്തിലാണ് നിയമനം; വയോജനസംരക്ഷണത്തിൽ താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം; ജെറിയാട്രിക് കോഴ്സ് പാസായവർക്ക് മുൻഗണന; താത്പര്യമുള്ളവർക്ക് ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ നാലിന് രാവിലെ 11ന് അഭിമുഖം നടക്കും. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. എട്ടാം ക്ലാസാണ് യോഗ്യത. വയോജനസംരക്ഷണത്തിൽ താൽപര്യവും സേവനതൽപരതയുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കോഴ്സ് പാസായവവർക്ക് മുൻഗണന. ഫോൺ: 0481-2770430