സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും മെഡിക്കൽ സ്റ്റോറിലും ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തി പരിചയവുമുള്ളവർക്കും അപേക്ഷിക്കാം; അഭിമുഖം തിരുനക്കര സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ 3ന് രാവിലെ 10 മുതൽ 3 വരെ
കോട്ടയം: സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്.
താല്പര്യമുള്ളവർ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
ഫോൺ: 9446539997
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0