തലവേദന, ഓക്കാനം ; കുട്ടികളിലെ ബ്രെയിൻ ട്യൂമർ: മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിക്കരുത് ; ലക്ഷണങ്ങൾ അറിയാം
സ്വന്തം ലേഖകൻ മസ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും. കുട്ടികളിൽ പ്രത്യക്ഷപ്പെടുന്ന ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ശരീരം നൽകുന്ന സൂചനകൾ മാതാപിതാക്കൾ കണ്ടെല്ലെന്ന് നടിക്കരുത്. വേഗത്തിലുള്ള രോഗ നിർണയം കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അർബുദത്തിന് കാരണമാകാത്തത്, വളർച്ചാനിരക്ക് കുറഞ്ഞത്) […]