play-sharp-fill

മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു : തീപിടുത്തം ഇന്നു പുലർച്ചെ

  ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒന്നുമുണ്ടായില്ല.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റി.

ന്യൂ ഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കോടതി തീഹാർ ജയിലിലേക്ക് മാറ്റി.ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് വിട്ടിരിക്കുന്നത്. മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു. ഇന്നു രാവിലെ 11.30 ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതേസമയം അറസ്റ്റിനെതിരെ കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ […]

പാചക വിലയിൽ ഇളവ്; വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 30.50രൂപ കുറഞ്ഞു

  ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയില്‍ കുറവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ  കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല ഡല്‍ഹിയില്‍  1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ  പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി  […]

ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം കുടിവെള്ള ക്ഷാമം അതിരൂക്ഷം

  സ്വന്തം ലേഖകൻ ഒളശ്ശ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 5 വീട്ടുകാർ അനുഭവിക്കുന്നത്. 6 മാസത്തിലേറെയായി ഈ ഭാഗത്തുള്ള ജലനിധി പൈപ്പിലൂടയുള്ള ജലവിതരണം മുടങ്ങിയിട്ട് . അടിയന്തരമായി ജല വിതരണംപുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അയ്മനം പഞ്ചായത്ത് അധികൃതർ തയ്യിൽ ക്ഷേത്ര ഭാഗത്ത് പഞ്ചായത്തിൻ്റെ ഒരു വാട്ടർ കണക്ഷൻ അനുവദിക്കെണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

വനഭൂമിയിൽ താമസിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് ‘നവകേരളം’ പദ്ധതിയിൽ പട്ടയം നൽകാനുള്ള കേരളസർക്കാർ തീരുമാനത്തെ തടഞ്ഞു കേന്ദ്രസർക്കാർ.

തിരുവനന്തപുരം : വനഭൂമിയിൽ താമസിക്കുന്നവർക്ക് നവകേരളം പദ്ധതിയിൽ പട്ടയം നൽകാനുള്ള തീരുമാനം കൈകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് അയച്ചിട്ട് മാസങ്ങൾ ആയിട്ട് ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ്. കേരളത്തെ സാമ്പത്തികമായി തകർക്കുന്നതിനോടൊപ്പം എല്ലാവർക്കും ഭൂമി എന്ന കേരളത്തിൻറെ പ്രഖ്യാപിത ലക്ഷ്യത്തെ കേന്ദ്രം അട്ടിമറിക്കാൻ ശ്രമിക്കുക ആണെന്നാണ് സർക്കാരിൻറെ നിലപാട്. 1980 കാലഘട്ടങ്ങളിൽ പതിനായിരത്തിലേറെ കുടുംബംഗങ്ങൾ പട്ടയത്തിന് അർഹരാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.ഇത്രയും കുടുംബങ്ങളും 19ഇത്രയും കുടുംബങ്ങളും 1970 കാലഘട്ടങ്ങളിൽ വനമേഖലയിൽ താമസിച്ചിരുന്നവരായിരുന്നു എന്നുള്ളതിന് രേഖ സമർപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അനുമതി നൽകണമെന്ന് […]

നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത് ; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

  ബാങ്കിങ്  വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. സോഷ്യല്‍മീഡിയ പേജില്‍  നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ്  ഇക്കാര്യത്തെ കുറിച്ച്‌   നല്‍കിയത് പോലീസ് മുന്നറിയിപ്പ് നൽകിയത്.   നിരന്തരമായ സൈബർ തട്ടിപ്പുകൾ വൻ തോതിൽ പ്രചരിച്ച്  കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ തീവ്രമായ ജാഗ്രത പുലർത്തമെന്ന് പോലീസ് അറിയിച്ചുട്ടുണ്ട്. കൂടാതെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.തട്ടിപ്പ് സംബന്ധിച്ച്‌ പരാതി 1930 എന്ന നമ്ബറില്‍ അറിയിക്കാം എന്നും വ്യക്തമാക്കി.   കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യല്‍ […]

പരസ്പരം വായനക്കൂട്ടത്തിന്റെ ഈസ്റ്റർ സന്ദേശവും കഥ – കവിത അരങ്ങും നടത്തി

  അയ്മനം : പരസ്പരം വായനക്കൂട്ടത്തിൻ്റെ 171-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം – ഈസ്റ്റർ സന്ദേശവും കഥ,കവിത അരങ്ങും – പ്രശസ്ത കവി ഷേർളി മണലിൽ ഉദ്ഘാടനം ചെയ്തു. ഈസ്റ്റർ ദിനത്തിൽ പരസ്പരം വായനക്കൂട്ടത്തിൻ്റെ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ സബ് എഡിറ്റർ പി.ജി.ഗിരീഷ് അദ്ധ്യക്ഷനായി. ബാലു പൂക്കാട്, ഏലിയാമ്മ കോര എന്നിവർ ഈസ്റ്റർ സന്ദേശം നൽകി. തുടർന്നു നടന്ന കഥ – കവിത അരങ്ങിൽ അഡ്വ: ഭരത് കോട്ടുക്കൽ, ജി.രമണി അമ്മാൾ, വരുൺ എം, പ്രസന്ന നായർ, […]

ഇന്ന് ഏപ്രിൽ ഒന്ന് ; പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

തിരുവനന്തപുരം : ഇന്ന് ഏപ്രിൽ 1ഇന്ന് ഏപ്രിൽ 1 പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ നാട്ടിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്.അവയിൽ പോസിറ്റീവായ മാറ്റങ്ങളുമുണ്ട് നെഗറ്റീവായ മാറ്റങ്ങളും ഉണ്ട്. ആദ്യം തന്നെ ഒരു നെഗറ്റീവ് മാറ്റം ആണ്. നമ്മളൊക്കെ എന്ത് കാര്യമുണ്ടെങ്കിലും ചെറിയ തലവേദന വന്നാലും ഒരു പനി വന്നാലും നമ്മൾ ആദ്യം ആശ്രയിക്കുന്നത് പാരസിറ്റാമോളിനെയാണ്.അതുകൊണ്ട് പാഴ്സെറ്റാമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇന്നുമുതൽ വില വർധിക്കുന്നതായിരിക്കും.തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടനികുതി 5% ത്തോളം വർദ്ധിക്കും.വണ്ടി ചെക്ക് കേസ് വിവാഹമോചന കേസ് തുടങ്ങിയ കേസുകൾക്ക് ഉള്ള ഫീസ് കൂടുന്നതായിരിക്കും.അതോടൊപ്പം […]

96 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു; ഏഴ് വര്‍ഷം ജയിലില്‍ കിടന്നു; റിയാസ് മൗലവി വധക്കേസില്‍  വിധി ഞെട്ടലുണ്ടാക്കി : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ വിധി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ജാഗ്രതയോടെയാണ് പൊലീസും പ്രോസിക്യൂഷനും കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 96 മണിക്കൂറിനുളളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും വിചാരണത്തടവുകാരായി ഏഴുവര്‍ഷം പ്രതികള്‍ ജയിലില്‍ കിടന്നത് ശക്തമായ പൊലീസ് നിലപാടിന്റെ ഭാഗമായിട്ടായിരുന്നെന്നും പിണറായി പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിശ്ചിത സമയത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ യാതൊരുവീഴ്ചയുണ്ടായിട്ടില്ല. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ […]

പരിപ്പിൽ ചീറ്റ’ കളിവള്ളം നീറ്റിലിറക്കി : നാട്ടുകാർ ആഘോഷമാക്കി

  സ്വന്തം ലേഖകൻ അയ്മനം:പണി പൂർത്തിയായ പരിപ്പ് സ്വദേശികളുടെ കളിവള്ളം” ചീറ്റ”ഈസ്റ്റർ ദിനത്തിൽ നീരണിഞ്ഞു. നുറു കണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വല്യാട് ഐക്കരശാലിയിൽ മീനച്ചിലാറിന്റെ കൈവഴിയിലാണ് നീരണിഞ്ഞത്. വള്ളത്തിന്റെ നീരണിയൽ ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി. പരിപ്പിലെ ജലോത്സവ പ്രേമികളുടെ കൂട്ടായ്മയിലാണ് ഒരു കളിവള്ളം കൂടി പിറവിയെടുത്തത്. 14 പേരടങ്ങുന്ന കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിലാണ് കളിവള്ളം നിർമ്മിച്ചത്. മുഹമ്മ സ്വദേശി കെ.പി. ഷാജൻ്റെ എട്ടാമത്തെ സൃഷ്ടിയായാണ് പരിപ്പിൽ ചീറ്റ എത്തുന്നത്. അയ്മനം പരിപ്പ് സ്വദേശികളായ അഖിൽ എം.കെ. (കൺവീനർ), രഞ്ജിത്ത് കെ.എം. (സെക്രട്ടറി), അനീഷ് കോട്ടപ്പറമ്പിൽ, മെൽവിൻ […]