play-sharp-fill

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് (02/04/2024) ഇടിവ് ; സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; 50,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 50,400 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില ഇന്നലെ ഉയര്‍ന്നത്. വീണ്ടും ഉയരുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് 200 രൂപ കുറഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും […]

അപകടത്തിൽപ്പെട്ടയാൾക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നല്കുന്നത്എങ്ങനെ ?: തീപിടുത്തം എങ്ങനെ ഒഴി.വാക്കാം. കുമരകത്ത് ഫയർഫോഴ്സിന്റെ പരിശീലന ക്ലാസ്

  കുമരകം: എസ് കെ എം ഹയർസെക്കൻഡറി സ്കൂളിൽ കോട്ടയം ഫയർഫോഴ്സിന്റെ ഫ്രീഡം ഫ്രം ഡിസാസ്റ്റേഴ്സ് പരിപാടി സംഘടിപ്പിച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രഥമ ശുശ്രൂഷ എങ്ങനെ നടത്താം തീപിടിച്ചുള്ള അപകടങ്ങൾ എങ്ങനെ ഒഴിവാക്കാനാകും എന്നതിനെക്കുറിച്ചായിരുന്നു പരിശീലനം.. ഫയർ ആൻഡ് റെസ്‌ക്യു സിവിൽ ഡിഫെൻസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള സുരക്ഷ ക്ലാസുകൾ ഫയർ ഓഫീസർ ഷിജുവിന്റെ നേതൃത്വത്തിൽ നടത്തി. ക്ലാസുകൾ സംഘടിപ്പിക്കുകയും, സിവിൽ ഡിഫെൻസ് അംഗങ്ങളായ പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ്, സ്മികേഷ് ഒലിക്കൻ, അനീഷ്, എലിസബത്ത് എന്നിവർ പങ്കെടുക്കുകയും ചെയ്തു.. […]

കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യo

  പള്ളിക്കര: കമ്പിപ്പാര കൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരണപ്പെട്ടു. പള്ളിക്കര സെന്റ്. മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞി (65) ആണു മരിച്ചത്. വീട്ടിൽ സ്ഥിരമായി പിതാവും മകനും  തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്  അതേതുടർന്ന് ഇന്നലെ വൈകീട്ടും ഇരുവരും തമ്മിൽ വാക്ക് തർക്കo  ഉണ്ടായി.    തർക്കം. മൂർച്ചിച്ചപ്പോൾ യുവാവ് പിതാവിനെ കന്നിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.  അടിയിൽ മാരകമായ പരുക്കേറ്റ അപ്പക്കുഞ്ഞിയെ ഉടൻ തന്നെ നാട്ടുക്കാർ ആശുപത്രിയെത്തിച്ചെങ്കിലും അപ്പുകുഞ്ഞി മരണപ്പെട്ടിരുന്നു. സംഭവംനടക്കുമ്പോൾ അപ്പുകഞ്ഞിയുടെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നു. തുടർന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തുട്ടുമുണ്ട്. ഞായാറാഴ്ചയും […]

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു

സ്വന്തം ലേഖകൻ പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കോണിയില്‍നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്. അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖി.

യുവാവിനെ കെട്ടിയിട്ട് മർദ്ദനം, തടഞ്ഞ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്സിൽ

  കൊല്ലം: ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും തടയാൻ പോയ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് അമ്പലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പേര് സതീശൻ എന്നാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതികളിൽ ഒരാളുടെ ഒട്ടോറിക്ഷയിൽ ശ്രീക്കുട്ടന്റെ  വാഹനം തട്ടിയതിനെ തുടർന്നാണ് വഴക്ക് ആരംഭിച്ചത്. ഇരുവരും ചേർന്ന്. ശ്രീക്കുട്ടനെ അടിക്കുകയും കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. ഇത് അറിഞ്ഞ് വന്ന ശ്രീക്കുട്ടന്റെ സഹോദരൻ തടയാൻ ശ്രമിക്കവേ, പ്രതികൾ സഹോദരനെ […]

യുഎസിലെ മീനുകൾക്ക് സ്വഭാവമാറ്റം: പിടിച്ച് ക്വാറന്റിനിൽ വയ്ക്കാൻ അധികൃതർ

  ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡ തീരത്തെ മീനുകളുടെ അസാധാരണമായ സ്വഭാവമാറ്റം മനസ്സിലാക്കാനാകാതെ ശാസ്ത്രജ്ഞർ . വംശനാശ ഭീഷണി നേരിടുന്ന ചെറിയ കൊമ്പൻ സ്രാവുകൾ ( സോ-ഫിഷ് |ആണ് പ്രത്യക്ഷമായ കാരണങ്ങളൊന്നും കൂടാതെ വേഗത്തിൽ ചുറ്റിക്കറങ്ങി ചത്തുപോകുന്നത്. വെള്ളത്തിൽ രോഗാണുക്കളുടെ പ്രസരണമോ അസാധാരണമായ കാലാവസ്ഥ മാറ്റങ്ങളോ സംഭവിച്ചിട്ടില്ല. അതിനാൽ പെട്ടെന്നുണ്ടായ സ്വഭാവ വ്യത്യാസത്തിന് കാരണം വ്യക്തമല്ല. തീരവികസനവും മീൻപിടുത്തവും കാരണം ചെറിയ കൊമ്പൻ സ്രാവുകളുടെ സംഖ്യ 50 വർഷത്തിനിടെ ക്രമാതീതമായി കുറഞ്ഞിരുന്നു മീനുകളെ പിടിച്ച് ക്വാറന്റീനിൽ പരിപാലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.

കൈവിട്ട ആയുധം വാവിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാനാവില്ല ഓര്‍ക്കണം,ഓര്‍ത്താല്‍ നന്ന്‌ ; ‘ചാത്തന്മാരുടെ’ പിടിയില്‍ പെടാതെ രക്ഷപ്പെടണോ?, വളവുകളില്‍ ഇക്കാര്യം ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ് 

സ്വന്തം ലേഖകൻ കൊച്ചി: വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. ഇതര വാഹനയാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതല്‍ അപകടം നിറഞ്ഞതാണ്. അതുകൊണ്ട് വളവുകളില്‍ ഇടതുവശം ചേര്‍ന്ന് വളയ്ക്കുന്നതാണ് നല്ലത്. വളവുകളില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാന്‍ വാഹനത്തെ അനുയോജ്യമായ അളവില്‍ ചരിച്ചു പിടിക്കേണ്ടതായി വരും. ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗം നിലനിര്‍ത്താന്‍ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുന്നത് ശീലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ‘സ്വാഭാവികമായി വേഗം […]

ഇടിച്ച വാഹനം അറിയില്ലെങ്കിലും നഷ്ടപരിഹാരം കിട്ടും: കേന്ദ്രം തയാറാക്കിയ നിയമം കേരളം പ്രയോജനപ്പെടുത്തുന്നില്ല.

  സ്വന്തം ലേഖകൻ കോട്ടയം: അജ്ഞാത വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകടത്തിന് നഷ്ടപരിഹാരം നല്കുന്നതിന് കേന്ദ്രം തയ്യാറാക്കിയ പദ്ധതി കേരളം പ്രയോജനപ്പെടുത്തുന്നില്ല. 2022 ഏപ്രിൽ ഒന്നിനാണ് ഇതു സംബന്ധിച്ച നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയത്. വർഷം രണ്ടു കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇത് നടപ്പാക്കാനുള്ള നീക്കമില്ല. ഇടച്ചിട്ട വാഹനം കടന്നു കളഞ്ഞാലും മരിക്കുകയോ പരിക്കേൽക്കുകയും ചെയ്താൽ അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ് നിയമം. ഇത്തരം അപകടത്തിൽ മരിക്കുന്നവർക്ക് 2 ലക്ഷവും പരിക്കേൽക്കുന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് നിയമം കളക്ടർ ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണർ ആയി […]

കാർ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; മാനന്തവാടി മുന്‍ സബ് കലക്ടർ ആർ ശ്രീലക്ഷ്മിക്കെതിരെ കേസ്

മാനന്തവാടി: വയനാട്ട് തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത്  തിരുനെല്ലി പോലീസ്. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണറുമായ ആര്‍. ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ താൽക്കാലിക നഴ്‌സിങ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിനാ(27)ണ് അപകടത്തിൽ പരിക്കേറ്റത്. കൈക്കും കാലിലും ഗുരുതര പരിക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക […]

ഭർത്താവിന്റെ ബന്ധു വീട്ടിൽ എത്തിയ യുവതി തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമം​ഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്. ഭർത്താവിനൊപ്പമാണ് ആൽഫി ബന്ധു വീട്ടിൽ എത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുക്കളുടെ പരാതിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് വ്യക്തമാക്കി. രാജാക്കാട് ജോസ്​ഗിരി മുതുകുളത്ത് കുടുംബാം​ഗമാണ്. മക്കൾ: ആൻ മരിയ, ആൻ റോസ്, അജോൺ, അഡോൺ.