play-sharp-fill

പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ; ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽ എത്തി പിടികൂടി മറയൂർ പോലീസ്

മറയൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബംഗ്‌ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് അറസ്റ്റിലായത്. മറയൂരില്‍ ജോലി ചെയ്തുവരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ പതിനാല് വയസുകാരിയായ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. മറയൂർ പൊലീസ് പശ്ചിമബംഗാളില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2023 നവംബർ 15-ന് ടൂറിസം വിസയില്‍ ഇന്ത്യയില്‍ എത്തിയ പ്രതിയുടെ വിസാ കാലാവധി 2024 ഫെബ്രുവരി എട്ടിന് കഴിഞ്ഞു. എന്നാല്‍ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി […]

കുമരകം കുഴികണ്ടത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി.

  കുമരകം : ( വാർഡ് – 11) കുഴികണ്ടത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ: ലെെല, സുജ, ഓമന, പ്രസന്നൻ. മരുമക്കൾ : മുരളീധരൻ (കുമരകം ) , മോഹനൻ (മുഹമ്മ ), ഹരിദാസ് (കൈനകരി ). സുജമ്മ ബ്ലാത്തിയിൽ (കുമരകം ) സംസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 12-30 ന് വീട്ടുവളപ്പിൽ

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; സഹോദരനൊപ്പം പ്രിയങ്കയും മണ്ഡലത്തിലെത്തും

കല്‍പറ്റ: യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. അദ്ദേഹത്തിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററില്‍ റിപ്പണ്‍ തലക്കല്‍ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും കല്‍പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പോകും. പതിനൊന്നുമണിയോടെ റോഡ് ഷോ തുടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതല്‍ എസ് കെ എം ജെ സ്‌കൂള്‍ വരെയാണ് റോഡ് ഷോ നടക്കുക. രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുൻപാകെ നാമനിർദ്ദേശ […]

എസ്എസ്എൽസി മൂല്യനിർണയം ഇന്ന് ആരംഭിക്കും, ഒപ്പം ടിഎച്ച്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്. പതിനായിരത്തോളം അധ്യാപകർ പങ്കെടു ക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാംപ് . ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർ ണയം നടക്കും. ഏകദേശം 25000 അധ്യാപകർ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻ ഡറിയിൽ പഠിക്കുന്ന 8.5 ലക്ഷ ത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്. ടിഎച്ച്എസ്എൽസിക്ക് 2 […]

ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെ; രജനീകാന്തിനെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; എഫ് ഐ ആർ പുറത്ത്

തൃശൂർ: ടിടിഇ വിനോദിന്റെ കൊലപാതകത്തില്‍ എഫ് ഐ ആർ പുറത്ത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി രജനീകാന്ത് ടി ടി ഇയെ തള്ളിയിട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രതിക്കെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. മുളങ്കുന്നത്ത് കാവ് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടി ടി ഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടി ടി ഇ നിന്നത്. പ്രതി പിന്നില്‍ നിന്ന് രണ്ട് കൈകള്‍ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ് ഐ ആറിലുള്ളത്. രജനീകാന്ത് […]

വനിതയോട് ‘രോഷാകുലനായി പെരുമാറിയത്’ ഉള്‍പ്പെടെ സുരേഷ് ഗോപിക്കെതിരെ നാല് കേസ് ; രണ്ടു കാരവനും ഓഡി കാറും ട്രാക്ടറും ഉള്‍പ്പെടെ എട്ടു വാഹനങ്ങൾ ;  എട്ടു കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തി ; 61 ലക്ഷം രൂപയുടെ ബാധ്യത

സ്വന്തം ലേഖകൻ തൃശൂർ: വനിതയോട് ‘രോഷാകുലനായി പെരുമാറിയത്’ ഉള്‍പ്പെടെ തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയുള്ളത് നാലു കേസുകള്‍. സുരേഷ് ഗോപിക്കുവേണ്ടി തൃശൂരിലെ വരണാധികാരിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ മുമ്ബാകെ ഇന്നലെ സമർപ്പിച്ച നാമനിർദേശപത്രികക്കൊപ്പമാണ് ഈ വിവരമുള്ളത്. ഗതാഗതം തടസ്സപ്പെടുത്തി ഒത്തുചേർന്നതിന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസ്. നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്തതിനും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടും സി.ബി.സി.ഐ.ഡിയിലുമാണ് മറ്റു രണ്ടു കേസുകളുള്ളത്. തൃശൂർ ജില്ലയിലെ ‘നെട്ടിശ്ശേരി മഹാദേവ ടെംപിള്‍ റോഡ് ഭരത് ഹെറിറ്റേജ്’ […]

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിച്ചില്ല ; കെ.എസ്.ഇ.ബി. എന്‍ജിനീയർക്ക് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമ്മീഷന്‍

സ്വന്തം ലേഖകൻ  കോട്ടയം: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിക്കാത്തതിനു കെ.എസ്.ഇ.ബി. എന്‍ജിനീയറെ ഒരു വര്‍ഷം തടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കെ.എസ്.ഇ.ബി. എന്‍ജിനീയറും വാസ്തുകേന്ദ്ര എന്ന നിര്‍മാണ കമ്ബനിയുടെ ഉടമയുമായ കൃഷ്ണകുമാറിനെതിരേയാണു കമ്മിഷന്‍ നടപടി. 2019 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലെ 72-ാം വകുപ്പ് പ്രകാരം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിക്ഷിപ്തമായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ശിക്ഷാനടപടി. കടപ്പൂര്‍ സ്വദേശിയായ ദിലീപ്കുമാര്‍ ബി. നായരാണു പരാതിക്കാരന്‍.ആറുമാസത്തിനുള്ളില്‍ […]

ലോക്സഭ തെരഞ്ഞെടുപ്പ് :കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്‍കി ; നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്‍കി. ഇതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി. സ്വതന്ത്ര സ്ഥാനാർഥികളായി സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്ബാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി, സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമൻ വി.എസ്. എന്നിവർ മുമ്പ് പത്രിക സമർപ്പിച്ചിരുന്നു. വ്യാഴാഴ്ച വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന […]

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശി അഞ്ജന പണിക്കരുടെ ഇടനിലക്കാരെ തേടി പൊലീസ് ; പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് ഒളിവില്‍ കഴിയാൻ സഹായിക്കുന്നുവെന്ന ആരോപണവും ശക്തം 

സ്വന്തം ലേഖകൻ  കോട്ടയം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു. അഞ്ജന പണിക്കരുടെ ആദ്യ ഭർത്താവ് വെളിയന്നൂർ അരീക്കര സ്വദേശി ആയീരുന്നു , ആദ്യ ഭർത്താവിന്റെ പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അഞ്ജനയെ ഒളിവില്‍ കഴിയുവാൻ അവസരമെന്ന ആരോപണം ഉയർന്നിട്ടുണ്ട്

കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ സംഭവം; രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; വനം വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നും റിപ്പോർട്ട് 

സ്വന്തം ലേഖകൻ കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി.ആർ. ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്‌റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ആർ. അജയ്ക്കെ‌തിരായ നടപടി. കഞ്ചാവ് വളർത്തിയ സംഭവം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ പരാതി […]