ചാമംപതാല്‍ ജംഗ്ഷനിലെ എൻഎസ്‌എസ് കെട്ടിടത്തിന് പിന്നില്‍ നിന്നു ഗുണ്ടുകള്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ് ; ഇലക്ഷൻ അടുത്തിരിക്കെ ഗുണ്ടകൾ കണ്ടെത്തിയതിൽ ദുരൂഹത
സ്വന്തം ലേഖകൻ
ചാമംപതാല്‍: ജംഗ്ഷനിലെ പോസ്റ്റ്‌ഓഫീസ് പ്രവർത്തിക്കുന്ന എൻഎസ്‌എസ് കെട്ടിടത്തിന് പിന്നില്‍ നിന്നു രണ്ടു വലിയ ഗുണ്ടുകള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ ഇതേ കെട്ടിടത്തില്‍ കട നടത്തുന്ന വിശ്വനാഥൻനായരാണ് ആദ്യം ഗുണ്ടുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിന് പിന്നില്‍ നിലത്തു വീണുകിടന്ന കല്‍ത്തൂണിന് മുകളില്‍ ഭിത്തിയോട് ചേർന്നു കിടക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടുകള്‍ കടലാസുകൊണ്ട് പൊതിഞ്ഞ ശേഷം ചണം ഉപയോഗിച്ച് വരിഞ്ഞു കെട്ടിയിരുന്നു. അരയടിയോളം നീളത്തില്‍ തിരിയുമുണ്ടായിരുന്നു. കരയോഗം ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു.
സാധാരണ ഗുണ്ടുകളാണെന്നും ഇവ പേപ്പർ ഉപയോഗിച്ച് കെട്ടിയതാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Third Eye News Live
0