video
play-sharp-fill

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ […]

എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പത്തനംതിട്ട സിപിഐയില്‍ പൊട്ടിത്തെറി; ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി; പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു

പത്തനംതിട്ട: ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ട സി പി ഐയില്‍ പൊട്ടിത്തെറി. പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു. പതിനഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച്‌ എ […]

അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്, മധ്യപ്രദേശില്‍ ബിജെപി; രാജസ്ഥാനില്‍ തൂക്ക് സഭ; രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ്

ഡൽഹി: അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും […]

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച്‌ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും […]

തൊടുപുഴയില്‍ ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്; വാദങ്ങള്‍ തള്ളി കോടതി; അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ

ഇടുക്കി: തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും […]

മലമ്പുഴ ഫാന്റസി പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ടുപേരുടെ നില ഗുരുതരം; ഭക്ഷ്യവിഷബാധയേറ്റതെന്ന് സൂചന

പാലക്കാട്: വാട്ടര്‍ തീം പാര്‍ക്കിലേയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സൂചന. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരില്‍ […]

മുത്തശ്ശി വേഷങ്ങളും ഹാസ്യത്തില്‍ ചാലിച്ച അഭിനയശൈലിയും; മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം; നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മിക്ക് വിട; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌; സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്. നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി […]

ഒരുവര്‍ഷമായി ഒരുമിച്ച്‌; കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 75 കാരൻ; ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രായേല്‍ സ്വദേശിനി സ്വാത (36) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് യുവതിയെ കൊലപ്പെടുത്തിയത്. സ്വാതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് കൃഷ്ണചന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ […]

ഭാര്യയെ സംശയം; ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ചങ്ങനാശേരി മാടപ്പള്ളി പൻപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം : മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്ന്. ഭർത്താവ് പ്രതിയായ മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫാണ് ഭാര്യ സിജിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സനീഷ് ജോസഫിനെ […]