play-sharp-fill

മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചുമൂടി ; കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി

സ്വന്തം ലേഖകൻ കോട്ടയം: മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. […]

നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് ബാങ്കിൽ നാലര കോടി രൂപ തട്ടിപ്പ്; ഡിസിസി പ്രസിഡന്റടക്കം കോൺ​ഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസ് ; ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത് നിക്ഷേപകർ

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റടക്കം കോൺ​ഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസ്. മുൻ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ് . ബാങ്കിൽ നിന്ന് നാലര കോടി രൂപ തട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അടക്കമുള്ളവരും പ്രതി പട്ടികയിലുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് നെടുങ്കണ്ടം ഇടുക്കി […]

പ്രമേഹമുള്ളവര്‍ക്ക് ഉണക്കമുന്തിരി ഗുണം ചെയ്യുമോ? വാസ്തവം ഇതാണ്

  സ്വന്തം ലേഖകൻ   പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെക്കുറിച്ച്‌ ധാരാളം മിഥ്യാധാരണകളുണ്ട്. പഞ്ചസാര അടങ്ങിയ എല്ലാ ഭക്ഷണങ്ങളും മധുരമുള്ള പഴങ്ങള്‍ പോലും ഒഴിവാക്കണം എന്നതാണ് അവയില്‍ ഒന്ന്.   എന്നാല്‍, ഉണക്കമുന്തിരിയും മറ്റ് പലതരം പഴങ്ങളും പ്രമേഹമുള്ളവര്‍ക്ക് സുരക്ഷിതമാണ് എന്നതാണ് സത്യം. പ്രമേഹരോഗികളായ ആളുകള്‍ സമീകൃതാഹാരം കഴിക്കണം. സമീകൃതാഹാരത്തില്‍ പഴങ്ങളും ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഉണക്കമുന്തിരി ഗ്ലൈസെമിക് മാനേജ്മെന്റിനെ എങ്ങനെ ബാധിക്കുന്നുവെന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.   പ്രമേഹ ഭക്ഷണക്രമത്തില്‍ ഉണക്കമുന്തിരി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അറിയാം. നാരുകള്‍, […]

സൗദിയുടെ ആഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയില്‍; പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോയാണ് ഇക്കാര്യം അറിയിച്ചത്.

  സ്വന്തം ലേഖകൻ   സൂറിച്ച്‌: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ആതിഥേയ രാഷ്ട്രമാകാനുള്ള താല്‍പ്പര്യം അറിയിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യയക്ക് ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഏകദേശം ഉറപ്പായിരുന്നു.   ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് […]

ഏറ്റവും കൂടുതൽ 350ൽ അധികം ടീം ടോടലുകൾ ; ഏറ്റവും ഉയർന്ന ചേസിങ് ; അതിവേഗ സെഞ്ച്വറി ; 2023 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ…

സ്വന്തം ലേഖകൻ  ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാതി മത്സരങ്ങൾ പിന്നിടുമ്പോൾ ഇത്തവണത്തെ ടൂർണമെന്റിൽ പിറന്ന റെക്കോർഡുകൾ ഇവയൊക്കെ. ഏറ്റവും കൂടുതൽ 350ൽ അധികം ടീം ടോടലുകൾ പിറന്ന ലോകകപ്പ് ആണ് ഇത്തവണത്തേത്. എട്ട് തവണ. 2015ലെ ഏഴ് തവണ എന്ന റെക്കോർഡ് ആണ് ഇത്തവണ മറികടന്നത്. ഒരു ലോകകപ്പിൽ പിറക്കുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഡൽഹിയിൽ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 428 എന്ന സ്‌കോർ. 2015ൽ അഫ്ഗാനിസ്ഥാനെതിരെ ആസ്‌ത്രേലിയ നേടിയ 417 റൺസ് ആണ് തിരുത്തികുറിച്ചത്. ശ്രീലങ്കക്കെതിരെ 345 റൺസ് ചേസ് ചെയ്ത […]

വയനാട്ടിൽ കഞ്ചാവ് കൈവശം വച്ച പ്രതിക്ക് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചു കോടതി; കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

  സ്വന്തം ലേഖിക   വയനാട്: വയനാട്ടില്‍ 1.387 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിന് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച്‌ കോടതി.   മൈലമ്പാടി അപ്പാട് പാറക്കല്‍ മനോജ് (52) നെയാണ് എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതിയായ കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജി എസ് കെ. അനില്‍ കുമാറാണ് വിധി പ്രഖ്യാപിച്ചത്.   2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി കൃഷ്ണഗിരി […]

കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു ; അവരെ എപ്പോഴും വിജയം തഴുകട്ടെ; കേരളപ്പിറവി ആശംസകള്‍ മലയാളത്തില്‍ അറിയിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേരളത്തിന്റെ ജന്മദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവര്‍ നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു തുടരട്ടെ’- മോദി എക്‌സില്‍ കുറിച്ചു. കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ. — Narendra Modi […]

രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യം കേരളത്തെ കലാപഭൂമിയാക്കുക; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

  സ്വന്തം ലേഖകൻ   കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.   ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നിജസ്ഥിതി ലഭിക്കുമെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ ഉദ്ദേശം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്നതു തന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നില്‍. എന്നാല്‍ ഈ നീക്കം കേരളം തകര്‍ത്തുവെന്നും അദേഹം പറഞ്ഞു.   കളമശേരിയില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. സംസ്ഥാനം ഒന്നടങ്കം വിഷമിച്ച […]

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി ; ഹൃദയസ്തംഭനം മൂലം ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു ; മരണ വിവരം പങ്കുവെച്ചത് നടന്‍ കിഷോര്‍ സത്യ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ ഇന്ന് രാവിലെയാണ് മരണ വിവരം പങ്കുവെച്ചത്. കുഞ്ഞ് ഐ സി യുവില്‍ ആണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി എന്നാണ് കിഷോര്‍ പറഞ്ഞത്. ഏക മകളായ നടിയുടെ വിയോഗം താങ്ങാനാവാത്ത കുടുംബത്തെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കിഷോര്‍ […]

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍; തലസ്ഥാനത്താകെ ഉത്സവമയം;  കേരളീയത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ   തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം ആഘോഷങ്ങള്‍ക്ക് തുടക്കമായി.   രാവിലെ പത്തരയോട് കൂടി സെൻട്രല്‍ സ്റ്റേഡയിത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന് തിരിതെളിച്ചു. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മോഹൻലാലും മമ്മൂട്ടിയും ശോഭനയും അടക്കം വൻ താരനിരയാണ് പങ്കെടുത്തത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.   കേരളം ഇതുവരെ കൈവരിച്ച […]