‘സമത്വവും സാഹോദര്യവും പുലരുന്ന നാളുകളെ നമുക്ക്‌ വരവേല്‍ക്കാം’; വിഷു ആശംസകളുമായി എം വി ഗോവിന്ദൻ മാസ്റ്റര്‍

Spread the love

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

video
play-sharp-fill

സമ്ബന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമപ്പെടുത്തലാണ്‌ ഓരോ വിഷുവുമെന്നും ഐശ്വര്യപൂർണമായ നാളകളെ പ്രതീക്ഷിച്ച്‌ ഒരിക്കല്‍ക്കൂടി നാം വിഷുവിനെ വരവേല്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്ററിന്റെ വിഷു ആശംസ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എല്ലാ മലയാളികള്‍ക്കും ഐശ്വര്യപൂർണമായ വിഷു ആശംസകള്‍ നേരുന്നു. സമ്ബന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമപ്പെടുത്തലാണ്‌ ഓരോ വിഷുവും. ഐശ്വര്യപൂർണമായ നാളകളെ പ്രതീക്ഷിച്ച്‌ ഒരിക്കല്‍ക്കൂടി നാം വിഷുവിനെ വരവേല്‍ക്കുന്നു.

നമ്മുടെ സമ്ബന്നമായ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യതകയും വിഷുക്കാലം നമ്മെ ഓർമപ്പെടുത്തുന്നു. ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം കൂടിയാണ്‌ ഓരോ ആഘോഷവും കൈമാറിത്തരുന്നത്‌. പ്രതിലോമകരമായ സംഭവങ്ങളെയെല്ലാം മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യത്തിലൂടെ നേരിടാനാകണം. ഇ‍ൗ വിഷു അതിനുള്ള കരുത്ത്‌ പകരട്ടെ. സമത്വഹും സാഹോദര്യവും പുലരുന്ന നാളുകളെ നമുക്ക്‌ വരവേല്‍ക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.