video
play-sharp-fill

ലൈംഗികബന്ധം കുറ്റകരമാക്കല്‍: സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ; പതിനെട്ടില്‍ത്താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് നല്‍കുന്ന അനുമതിയെ നിയമപ്രകാരം സമ്മതമായി കാണുന്നില്ല; ഈ വിഷയത്തില്‍ വനിത-ശിശു വികസനമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി

സ്വന്തം ലേഖകൻ ഡല്‍ഹി: പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) നിയമത്തില്‍ ലൈംഗികബന്ധത്തിനായി നിശ്ചയിച്ച സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ ശുപാര്‍ശ. നിലവില്‍ 18 വയസ്സാണ് ഇത്. 16-18 പ്രായക്കാരായ കുട്ടികള്‍ മൗനാനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സാഹചര്യമനുസരിച്ച്‌ കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ സംവിധാനമുണ്ടാകണമെന്നും […]

കോട്ടയം ജില്ലയിൽ പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 245 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി. ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി […]

രക്ഷിതാക്കള്‍ക്കിടയിലെ തർക്കം ; പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് പേരിട്ട് കേരള ഹൈക്കോടതി. രക്ഷിതാക്കള്‍ക്കിടയിലെ തർക്കം പരിഹരിക്കാൻ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും […]

വരാന്‍ പോകുന്നത് കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടാത്ത 2 ദിനങ്ങള്‍; കേരളത്തിൽ നാളെയും മറ്റന്നാളും തുള്ളി മദ്യം കിട്ടില്ല!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ഉള്ളത്. ഈ രണ്ട് […]

ഗർഭിണിയായ യുവതിക്ക് ​ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കെതിരെ നടപടി: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ

സ്വന്തം ലേഖകൻ മലപ്പുറം:  പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടി നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് പേര്‍ക്കും ശ്രദ്ധക്കുറവുണ്ടായെന്ന കണ്ടെത്തലിനെ  തുടർന്നാണ് നടപടി […]

ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; ആറാംക്ലാസുകാരന് ക്രൂരമര്‍ദനം; ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: കൊണ്ടോട്ടിയില്‍ ആറാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അന്‍സാരിയാണ് തേഞ്ഞിപ്പാലം പൊലീസിന്റെ പിടിയിലായത്. കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു […]

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി; ഒക്ടോബർ ഏഴ് വരെ സമയം നീട്ടി ആർബിഐ

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കേ, 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. മെയ് 19 നാണ് 2000 രൂപയുടെ […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം ; സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു

സ്വന്തം ലേഖകൻ ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- […]

41,000 രൂപ കുടിശിക ; വൈദ്യുതി ബിൽ അടക്കാത്തതിന് കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; റിസർവേഷൻ ഉൾപ്പെടയുള്ളവ സേവനങ്ങൾ തടസത്തിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി ഡിപ്പോയിൽ അറിയിച്ചു . ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോയിൽ […]

റെസ്റ്റോറന്‍റ് ഉടമയായ യുവതിയെയും ജീവനക്കാരനെയും മർദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം പാം ബീച്ചിലെ റെസ്റ്റോറന്‍റിൽ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മർദിച്ച കേസിൽ ആറുപേർ പിടിയിൽ.ആവാടു തുറ മായക്കുന്ന് വീട്ടിൽ വിജി (41). കണ്ണങ്കോട് താജ് ഹോട്ടലിന് സമീപം പരുത്തി വിളാകം വീട്ടിൽ മനോജ് ( 29 […]