video
play-sharp-fill

ട്രാക്ക് മൈ ട്രിപ്പ്: ഇനി ഒറ്റക്ക് യാത്ര ചെയ്യാം, പേടിക്കാതെ;  യാത്രയ്ക്കിടയിൽ പോലീസ് സേവനം ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കി കേരളാ പോലീസ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനവുമായി കേരളാ പോലീസ്. പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് […]

‘അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരം; ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഊർജദായകം’; വി എസിന്റെ ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേര്‍ന്ന് മകൻ അരുണ്‍കുമാര്‍ 

സ്വന്തം ലേഖകൻ തിരുവവന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് ഓണാശംസ നേര്‍ന്ന് മകൻ അരുണ്‍കുമാര്‍ വി എ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരമാണെന്നും ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, തിരുവോണ […]

സിപിഎം മുൻ സംസ്ഥാന സമിതി അം​ഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു; അന്ത്യം മകളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍വെച്ച്; സംസ്കാരം പിന്നീട്

സ്വന്തം ലേഖകൻ  കൊച്ചി: സിപിഎം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. 2009-ല്‍ ഇ.ബാലാനന്ദന്‍ മരിക്കും വരെ സഖാവിന്റെ നിഴലുപോലെ ഒപ്പമുണ്ടായിരുന്നു. ദീർഘകാലം പാർട്ടിയുടെ സംസ്‌ഥാന സമിതി അംഗമായിരുന്നു. വടക്കൻ പറവൂരിൽ മകള്‍ […]

ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ യുവതിയുടെ ആത്മഹത്യാശ്രമം ; ഭർത്തൃമതിയായ യുവതി വെയിറ്റിംഗ് ഷെഡ്ഡിൽ എത്തിയത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ; ഏറെ നേരം കാത്തിരുന്നിട്ടും ആൺസുഹൃത്ത് എത്തിയില്ല ; മനോവിഷമത്തിൽ യുവതി ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി അപകടനില തരണം ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് ഇന്നലെ കട്ടപ്പനയിൽ എത്തിയത്. എന്നാൽ ഇയാൾ എത്താത്തതിന്‍റെ സങ്കടത്തിൽ ബ്ലേഡ് കൊണ്ട് കൈ […]

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ്; നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇഡിക്ക് കത്ത് നൽകി കെ സുധാകരൻ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി. സെപ്‌റ്റംബർ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്നാണ് കത്തിൽ […]

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരനും ബന്ധുവും പിടിയിൽ; വീര്യം കൂടിയ കഞ്ചാവ് കടത്തിയത് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കവറുകള്‍ ഉള്‍പ്പെടെ വ്യാജ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് !!!

സ്വന്തം ലേഖകൻ  തൃശൂർ: ബം​ഗളൂരുവിൽ നിന്നു കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ആനായ്ക്കല്‍ പൊര്‍ക്കളേക്കാട് സ്വദേശികളായ വൈശാഖ് (22), ബന്ധുവായ ഹരിപ്രസാദ് എന്നിവരാണ് പിടിയിലായത്. […]

മദ്യത്തിൽ മുങ്ങി കേരളം; സംസ്ഥാനം എട്ട് ദിവസത്തെ മദ്യ വിൽപ്പന കൊണ്ട് നേടിയത് 665 കോടി ;  കേരളത്തിൽ ഇന്നടക്കം നാലില്‍ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല;  ; കുടിയന്മാരെ നിരാശയിലാക്കി ഈ നാല് ദിവസത്തിൽ രണ്ട് ദിവസം ബാറും അവധിയിൽ !!

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഓണക്കാലം പലപ്പോഴും കേരളത്തില്‍ റെക്കോര്‍ഡ് കുടിയുടെ കൂടി കാലമാണ്. ഓണം സീസണിലെ കുടിയുടെ കണക്ക് വര്‍ഷാവര്‍ഷം കൂടിക്കൂടി വരുന്നതും നമുക്ക് അറിയാം. സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി […]

ജനത്തിന് ആശ്വാസം; രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു; തീരുമാനം, കേന്ദ്ര മന്ത്രിസഭായോഗത്തിൽ ; ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ്

സ്വന്തം ലേഖകൻ  ഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. വിലക്കയറ്റം […]

കുറവിലങ്ങാട് ഭാഗത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി; കാണാതായത് പതിമൂന്ന് കാരനെ ; ഫോട്ടോയിൽ കാണുന്ന വിദ്യാർത്ഥിയെ കാണുന്നവർ കുറവിലങ്ങാട് സ്റ്റേഷനുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ  കോട്ടയം : കുറവിലങ്ങാട് നിന്നും 13 കാരനായ വിദ്യാർത്ഥിയെ കാണാതായി. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. കുറവിലങ്ങാട്ട് പള്ളിയമ്പ് പള്ളിക്കുന്നേൽ വീട്ടിൽ ദേവസ്യയുടെ മകൻ അബിൻ വർക്കി (13) യെയാണ് കാണാതായത്. എംസി റോഡിലും, സമീപ പ്രദേശങ്ങളിലും […]

ഇക്കുറി ഓണമില്ല ; ഓണം ആണെങ്കിലും സാധാരണ ദിവസം പോലെ തന്നെ വീട്ടിൽ തുടരും; നോവോര്‍മയില്‍ ചാണ്ടി ഉമ്മന്‍

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ഇത്തവണ ഓണാഘോഷമില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കണക്കിലെടുത്താണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. ഓണം ആണെങ്കിലും സാധാരണ ദിവസം പോലെ തന്നെ വീട്ടിൽ തുടരും. അതേസമയം സ്ഥാനാർഥിക്ക് ഓണാശംസകൾ നേരാൻ നിരവധി ആളുകൾ പുതുപ്പള്ളിയിലെ […]