കുട്ടികൾ കളിക്കുന്നതിനിടെ ഫുട്ബോള്‍ പോലീസ് വാഹനത്തില്‍ തട്ടി; എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘവും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഫുട്ബോൾ ‘കസ്റ്റഡിയിലെടുത്ത്’ പൊലീസ് !!!
സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് വാഹനത്തിൽ തട്ടിയതിനെ തുടർന്നു പൊലീസ് ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ വിഡിയോ പുറത്തുവന്നു. […]