video
play-sharp-fill

കടുത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും മാല മോഷണം; കല്ലറ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ തീയേറ്റർ ജംഗ്ഷൻ ഭാഗത്ത് മുണ്ടയ്ക്കപറമ്പിൽ വീട്ടിൽ ( കാണക്കാരി കുറുമുള്ളൂർ കരിങ്ങാലി കവല ഭാഗത്ത് താമസം) തൊമ്മൻ എന്ന് വിളിക്കുന്ന ബിനോ മാത്യു (45) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 31-ആം തീയതി വൈകുന്നേരത്തോടു കൂടി മാഞ്ഞൂർ സ്വദേശിയായ മധ്യവയസ്കന്റെ കാറിനുള്ളിൽ വെച്ചിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. മധ്യവയസ്കൻ തച്ചേരിമുക്ക് ഭാഗത്ത് തന്റെ […]

പി വി അന്‍വറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ പറയണം; വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവര്‍ എം എല്‍ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാൻ എം എച്ച്‌ ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവര്‍ മറുപടി നല്‍കണം. […]

കുതിരാന്‍ തുരങ്കത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍; സിമന്‍റ് പൂശി ദ്വാരമടച്ച്‌ അധികൃതര്‍; കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന് നാട്ടുകാര്‍

സ്വന്തം ലേഖിക തൃശൂര്‍: കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ ദേശീയപാതയിലെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ച്‌ കരാര്‍ കമ്പനി. പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമല്ല വേണ്ടതെന്നും കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേശീയ പാതാ പ്രൊജക്‌ട് ഡയറക്ടര്‍ അറിയിച്ചു. കരാര്‍ കമ്പനിയായ കെഎംസിയുടെ ജീവനക്കാരാണ് ഇന്നലെ രാത്രിയോടെ വിള്ളലില്‍ സിമന്‍റ് പൂശി ഓട്ടയടച്ചത്. മഴപെയ്ത് വിള്ളല്‍ വലുതാവാതിരിക്കാന്‍ ടാര്‍പ്പോളിന്‍ വിരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പാലക്കാടു നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം 300 മീറ്റര്‍ നീളത്തില്‍ ഒറ്റവരിയായി […]

കാട്ടാക്കട കോളജ് ആള്‍മാറാട്ടക്കേസ്: മുന്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ നേതാവിനും മുന്‍കൂര്‍ ജാമ്യമില്ല; വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികളായ മുൻ പ്രിൻസിപ്പലിനും എസ് എഫ് ഐ നേതാവിനും മുൻകൂര്‍ ജാമ്യമില്ല. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം ഏറെ ഗൗരവമുളളതാണെന്നും വിശദമായ അന്വേഷണം പൊലീസ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പല്‍ ജി ജെ ഷൈജു, കോളജിലെ എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. പ്രതികളുടെ ആവശ്യപ്രകാരം ഇരുവരോടും അടുത്തമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരാകാനും നിര്‍ദേശിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ […]

പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 18ല്‍ നിന്നും 16ആയി കുറയ്‌ക്കണം; കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി ഹൈക്കോടതി

സ്വന്തം ലേഖിക ഭോപ്പാല്‍: ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 18ല്‍ നിന്നും 16 വയസായി കുറയ്‌ക്കണമെന്ന് കേന്ദ്ര സര്‍‌ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി. കൗമാരക്കാരായ ആണ്‍കുട്ടികളോട് ചെയ്യുന്ന അനീതിയ്‌ക്ക് പരിഹാരം കാണാനാണിതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ നിരീക്ഷിച്ചു. 14 വയസിനോടടുത്താണ് പ്രായപൂര്‍ത്തിയാകുന്നത്. സമൂഹമാദ്ധ്യമ ബോധവല്‍ക്കരണവും ഇന്റര്‍നെറ്റ് കണക്‌ടിവിറ്റിയും എളുപ്പമായ ഈ കാലത്ത് 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 16 ആക്കണമെന്ന് കോടതി അഭ്യര്‍ത്ഥിച്ചത്.

മോഷണക്കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; യുവാവിനെ കൊന്ന് കനാലിൽ തള്ളി..! പ്രതിക്ക് ജീവപര്യന്തം തടവ്

സ്വന്തം ലേഖകൻ കണ്ണൂർ: മോഷണക്കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കണ്ണൂർ മുഴപ്പാല പള്ളിച്ചാൽ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ വെറുതെ വിട്ടു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 23 നാണ് കനാലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മര ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ സാക്ഷി പറഞ്ഞതിനായിരുന്നു കൊലപാതകം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വി ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ മികച്ച നോവല്‍; മുഴക്കം മികച്ച ചെറുകഥ

സ്വന്തം ലേഖിക തിരുവനന്തപുരം: 2022ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തിയാണ് മികച്ച നോവല്‍. പി.എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. എൻ.ജി ഉണ്ണികൃഷ്ണന്റെ കടലാസ് വിദ്യക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഡോ.എം.എം ബഷീര്‍, എൻ പ്രഭാകരൻ എന്നിവര്‍ക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്. ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ക്കാണ് ഹാകസസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോദ്‌ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.

‘സർ, മുജേ ബചാവോ’..! ഒരു കോടി രൂപ ലോട്ടറി അടിച്ചതിന് പിന്നാലെ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബംഗാൾ സ്വദേശി..!! സുരക്ഷയൊരുക്കി കേരള പൊലീസ് ; ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം :ഒരു കോടി രൂപ ലോട്ടറി അടിച്ച ബംഗാൾ സ്വദേശി ബിർഷു റാബയ്ക്ക് സുരക്ഷയൊരുക്കി കേരള പൊലീസ്. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിർഷു പൊലീസ് സ്റ്റേഷനിൽ എത്തിയത്. ബിർഷുവിന് വേണ്ട സുരക്ഷയും ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിച്ചതായും പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ.. ”സർ, മുജേ […]

മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്….! ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തലപ്പത്ത് ഇനി ലിസ്റ്റിന്‍ സ്റ്റീഫന്‍

സ്വന്തം ലേഖിക കൊച്ചി: കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് ഇനി ലിസ്റ്റിൻ സ്റ്റീഫൻ. എതിരില്ലാതെയാണ് ലിസ്റ്റിൻ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ഇനി ലിസ്റ്റിന് സ്വന്തം. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ വരുന്നത്. കഴിഞ്ഞ അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്നത്. എവര്‍ഷെെൻ മണി സെക്രട്ടറി സ്ഥാനത്തേയ്ക്കും മുരളി മുവീസ് ഉടമ വി പി മാധവൻ നായര്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. മാജിക് […]

പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടി ഒഴിവാക്കണം; വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

സ്വന്തം ലേഖകൻ കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയൽ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ അബ്ദുൽ സലീം. എം കെ സുഗതൻ , […]