കടുത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും മാല മോഷണം; കല്ലറ സ്വദേശി പൊലീസ്  പിടിയിൽ

കടുത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും മാല മോഷണം; കല്ലറ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലറ തീയേറ്റർ ജംഗ്ഷൻ ഭാഗത്ത് മുണ്ടയ്ക്കപറമ്പിൽ വീട്ടിൽ ( കാണക്കാരി കുറുമുള്ളൂർ കരിങ്ങാലി കവല ഭാഗത്ത് താമസം) തൊമ്മൻ എന്ന് വിളിക്കുന്ന ബിനോ മാത്യു (45) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം 31-ആം തീയതി വൈകുന്നേരത്തോടു കൂടി മാഞ്ഞൂർ സ്വദേശിയായ മധ്യവയസ്കന്റെ കാറിനുള്ളിൽ വെച്ചിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

മധ്യവയസ്കൻ തച്ചേരിമുക്ക് ഭാഗത്ത് തന്റെ കാർ നിർത്തിയതിനുശേഷം പുറത്തിറങ്ങുകയും, ഈ സമയം കാറിന്റെ ഡോർ തുറന്ന് ഇയാൾ മാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ പി.എസ്, സജിമോൻ എസ്.കെ, എസ്.സി.പി.ഓ സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.