പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച..! വിഷവാതകം ശ്വസിച്ച് 9 മരണം..! 11 പേര്‍ ഗുരുതരാവസ്ഥയില്‍..! ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെതുടർന്ന് ഒമ്പത് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലുധിയാനയിലെ ഗ്യാസ്പുരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്.മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. സംഭവ […]

പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് […]

‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ..!! മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’..! വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും

സ്വന്തം ലേഖകൻ മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ചെമ്പൻ വിനോദിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരചിത്രം പങ്കുവെച്ച് മറിയം ഇൻസ്റ്റഗ്രാമിൽ ആശംസ നേർന്നു. ‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്നേഹം മാത്രം’.– ചിത്രത്തിനൊപ്പം മറിയം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. 2020-ലാണ് ചെമ്പൻ വിനോദും മറിയവും വിവാഹിതാരുന്നത്. ലോക്ക്ഡൗൺ സമയത്ത് ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ഭീമന്റെ വഴി എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമകളിൽ ചെറുതും വലുതുമായി നിരവധി […]

ചായക്കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീ പിടിത്തം..! നാല് കടകൾ കത്തി നശിച്ചു..!

സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ വൻ തീപിടുത്തം. നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ചായക്കടയിലെ ​രണ്ട് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം. നാല് കടകൾ കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. ആറ് യുണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഛത്തീസ്ഗഢ് മേഖല വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു. കേരള, കർണാടക, ലക്ഷദ്വീപ്, മാലദ്വീപ് തീരത്ത് 40-55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരക്കടലിൽ മീൻപിടിത്തത്തിന് വിലക്കുണ്ട്. 24 മണിക്കൂറിൽ 115.6 mm […]

പൂരം പൊടിപൂരം..! നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..! തലയെടുപ്പോടെ ഗജവീരന്മാർ..! പൂരപ്രേമികൾ വടക്കുംനാഥന്റെ മണ്ണിലേക്ക്..!

സ്വന്തം ലേഖകൻ തൃശൂർ : വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തെ വരവേറ്റ് പൂരനഗരി. കണിമംഗലം ശാസ്താവ് വടക്കുംനാഥക്ഷേത്രത്തിലേക്ക് എഴുന്നെള്ളി എത്തിയതോടെ പൂരത്തിന് തുടക്കമായി തുടർന്നാണ് ഘടകപൂരങ്ങളെത്തിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ വഴിനീളെ കാത്തുനിന്നത്. വൻ ജനാവലിയാണ് പൂരനഗരിയെ സമ്പുഷ്ടമാക്കുന്നത്. രാവിലെ 11-ന് മഠത്തിൽ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളവും അരങ്ങേറും. പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് […]

വഴിയാത്രക്കാരന്‍റെ കൈ ഹാൻഡിലിൽ തട്ടി..! നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു..! തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56) ആണ് മരിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നഗരസഭ കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു. വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ […]

ലഹരി ഉപയോ​ഗിച്ചിരുന്നതായി അറിവില്ല, ആൺസുഹൃത്തുക്കളുമില്ല..! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! 14 കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടിയുടെ മരണത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്കൂളില്‍നിന്ന് മുന്‍പ് വിനോദയാത്രയ്ക്ക് പോയ ബസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന പൊലീസ് ക്വാട്ടഴ്സ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് തലച്ചോറിലെ രക്തസ്രാവം മരണകാരണമായതെന്നും അഭ്യൂഹം പരന്നു. എന്നാല്‍ അന്വേഷണസംഘത്തെ കുഴക്കുന്നത് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടെ മൊഴികളാണ്. വീട്ടില്‍ അബോധാവസ്ഥയില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് […]

ഇനി പുതിയ കാട്..! അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു..! മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ..! ദൗത്യം പൂ‍ർണ വിജയം

സ്വന്തം ലേഖകൻ പെരിയാർ : ചിന്നക്കനാലിൽ കാലങ്ങളായി ഭീതി പടർത്തിയിരുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റി പാർപ്പിക്കാനുള്ള ദൗത്യം പൂ‍ർണ വിജയം. ഇന്ന് പുലർച്ചെ നാലരയോടെ ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടു. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ഷുഹൈബ് വിശദീകരിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു […]

വ്യക്തി വൈരാഗ്യം..! തൊടുപുഴയിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ 30000 രൂപയ്ക്ക് ക്വട്ടേഷൻ..! പ്രതികളായ അമ്മയും മകളും ഒളിവിൽ; ജില്ല വിട്ടെന്ന് സംശയം..!

സ്വന്തം ലേഖകൻ ഇടുക്കി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. തൊടുപുഴ ഇഞ്ചിയാനിയിലാണ് സംഭവം. ഇഞ്ചിയാനിയിലെ 41 കാരി മിൽഖ, 20കാരി അനീറ്റ എന്നിവരെയാണ് പൊലീസ് തിരയുന്നത്. ഇവരുടെ അയൽവാസിയായ ഓമനക്കുട്ടന്‍റെ(44) കാല് തല്ലിയൊടിക്കാനാണ് ഇരുവരും ക്വട്ടേഷൻ നൽകിയത്. വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി. മൂന്ന് ദിവസമായി […]