മലപ്പുറത്ത് കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീണു; പതിച്ചത് 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക്; രക്ഷകരായി അഗ്‌നി രക്ഷാസേന

സ്വന്തം ലേഖകൻ ഇരുമ്പുഴി: മലപ്പുറം ഇരുമ്പുഴിയില്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ പശ്ചിമ ബംഗാള്‍ സ്വദേശി സലീം നിഗം (34) ത്തെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തി. ആനക്കയം പഞ്ചയത്തില്‍ അരിപ്പറ്റ സൈഫുള്ളയുടെ വീട്ടിലെ കിണറിലെ വെള്ളം അടിച്ചു കളഞ്ഞു കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീണ്ടും 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു സലീം. ഉടനെ വീട്ടുകാര്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയെ വിവരമറിയുകയായിരുന്നു. സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ പാറ നിറഞ്ഞ […]

തിരുവനന്തപുരത്ത് വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദനമേറ്റ് മരിച്ച സംഭവം; മരുമകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52) മരിച്ച കേസിൽ ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്. ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവാണ് ശ്യാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഷാനിയും ശ്യാമും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റലും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ മരുമകൻ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]

ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മൊഴി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനക്കേസിൽ പിടിയിൽ. ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് ഡൽഹി പൊലീസ് പിടികൂടിയത്.കാൺപൂരിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീടിനു സമീപത്തെ റോഡിൽ പെൺകുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അടുത്തെത്തിയ ആൺകുട്ടി, പെൺകുട്ടിയെ സമീപത്തെ ആളെഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ​ഗുരുതര പരിക്ക്; അപകടത്തിൽ പരിക്കേറ്റവർ റോഡിൽ രക്തം വാർന്ന് കിടന്നത് മണിക്കൂറുകളോളം; അപകടങ്ങൾ ആവർത്തിക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റവർ അര മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നതായി നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം. റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവര്‍ അര മണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്നതിനേ തുടർന്ന് 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത് […]

കഞ്ചാവ് കേസ് പ്രതിയായ മകനെ വിദേശത്തേക്ക് കടത്തി; സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യാനിരിക്കെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ; 28 കിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശികളുടെ മൊഴിയിൽ നിന്നാണ് കഞ്ചാവ് കടത്തിന് പിന്നിൽ എസ്ഐയുടെ മകനാണെന്ന് കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഗ്രേഡ് എസ്ഐ സാജനെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിലാകുന്നത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതിയായ ഇയാളുടെ മകൻ […]

വഴി ചോദിക്കുന്നതിനിടയിൽ ബൈക്കിന് പിന്നിൽ ലോറി വന്നിടിച്ച് അകടകടം; പ്രാർഥനകൾ ഫലം കണ്ടില്ല; അഭിജിത്തിന് പിന്നാലെ അഖിലയും യാത്രയായി

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വണ്ടാനെ വെളുകത്തേടത്ത് പറമ്പിൽ സന്തോഷ് – അജിത ദമ്പതികളുടെ മകൾ അഖില(21)യാണ് മരിച്ചത്. അഖിലയുടെ അമ്മയുടെ സഹോദരിപുത്രൻ അഭിജിത്ത്കുമാറി (23) നൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. അഭിജിത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പല്ലന മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വളവിൽ ലോറി നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ടാർ കയറ്റി വന്ന […]

‘ദി കേരള സ്റ്റോറി’ സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നം ..! “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം..! വിദ്വേഷ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ […]

സൂക്ഷിക്കുക..!! വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുത്..! എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുത്..! കേരള പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. അതിനാൽ എന്ത് കാര്യം ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളില്‍ വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. മെഡിക്കല്‍ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ […]

പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ വച്ചു..! വൻ കവർച്ച..! സ്വർണ കിരീടം, മാല, വേൽ ഉൾപ്പെടെ നഷ്ടപ്പെട്ടു..! അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ കിരീടം, മാല, വേൽ, 10,000 രൂപ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇതുപയോഗിച്ചാണ് കവർച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം. ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും […]

ഓരോ നാട്ടിലും ഓരോ സമ്പ്രദായം ; പൂജ നടത്തിയത് വിവാദമാക്കേണ്ട ആവശ്യമില്ല..! അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ; കൃത്യമായ നിരീക്ഷണം തുടരുമെന്ന് മന്ത്രി ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റതിലാണ് മന്ത്രിയുടെ പ്രതികരണം. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. കൃത്യമായ നിരീക്ഷണം തുടരും. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. […]