play-sharp-fill

കേരളാ ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് അച്ചടക്ക ലംഘനം….! കാത്തിരിക്കുന്നത് പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍; മറ്റ് സീസണില്‍ നിന്ന് വിലക്കാനും സാധ്യത

സ്വന്തം ലേഖിക മുംബൈ: ഐഎസ്‌എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച്‌ ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. തീരുമാന പ്രകാരം ബ്ലാസ്റ്റേഴ്‌സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെ വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപിയെടുത്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നതിങ്ങിനെ. ”ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കാതെ […]

മദ്യലഹരിയില്‍ മരിക്കുകയാണെന്ന് പറഞ്ഞു; സഹോദരി നോക്കിനില്‍ക്കെ താമസിക്കുന്ന വീടിന് തീ കൊളുത്തി; തൊടുപുഴയിൽ മധ്യവയസ്കന് ദാരുണാന്ത്യം

സ്വന്തം ലേഖിക ഇടുക്കി: വീടിന് തീപിടിച്ച്‌ ഇടുക്കിയില്‍ മധ്യവയസ്കന്‍ മരിച്ചു. തൊടുപുഴ മണക്കാടാണ് സംഭവം. മണക്കാട് സ്വദേശി കളപ്പുര കോളനിയില്‍ ജോസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജോസഫ് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരി നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താന്‍ മരിക്കുകയാണ് എന്ന പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തി. തീ ശരീരത്തില്‍ പടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ […]

ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം; തിരക്ക് വർധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ ഓടിച്ച പൊലീസ് കടയും പൂട്ടി സീല്‍ വച്ചു; കടയുടമ അറസ്റ്റില്‍

സ്വന്തം ലേഖിക കോട്ട്വാലി: സ്മാര്‍ട്ട് ഫോണ്‍ വില്‍പന കൂട്ടാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ച കടയുടമ അറസ്റ്റില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്നതായിരുന്നു കടയുടമയുടെ ഓഫര്‍. ഉത്തര്‍ പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആള്‍ക്കൂട്ടമുണ്ടാകിയതിനുമാണ് അറസ്റ്റ്. ഓഫര്‍ തീരും മുന്‍പേ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെത്തിയവരെ പൊലീസ് ഓടിച്ചതിന് പിന്നാലെ കടയും പൂട്ടി സീല്‍ വച്ചു. രാജേഷ് മൗര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ചത്. കോട്ട്വാലിയിലെ ചൌരി റോഡിലുള്ള […]

ശാരീരിക അവശതയ്ക്ക് പുറമെ പ്രമേഹവും കടുത്തു; റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ചു വീണ് പരിക്ക്; ദുരിതംപേറി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി….! ജീവിതം കടുത്ത പ്രതിസന്ധിയിൽ

സ്വന്തം ലേഖിക വൈക്കം: മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി തെരുവോരത്തു ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു. വൈക്കം തെക്കേനട ഏഴുപറത്തറയില്‍ ഭാര്‍ഗവിയാണ് മഴയും മഞ്ഞും കനത്തചൂടും സഹിച്ച്‌ കഴിഞ്ഞ എട്ടു വര്‍ഷമായി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ കഴിയുന്നത്. ശാരീരികമായി അവശയായ ഭാര്‍ഗവിക്കു പ്രമേഹവും കടുത്തു. ഇന്നലെ ഉച്ചയ്ക്ക് റോഡ് മുറിച്ചുകടന്ന് കടത്തിണ്ണയിലേക്കു കയറിയപ്പോള്‍ കാല്‍വഴുതി മുഖമടിച്ചു വീണ് വയോധികയ്ക്കു മുറിവേറ്റു. ഭാര്‍ഗവിയുടെ ഭര്‍ത്താവ് രാജന്‍ 20വര്‍ഷങ്ങള്‍ക്കു മുൻപ് മരിച്ചു. ഭാര്‍ഗവിക്ക് ബേബി, പ്രകാശന്‍, അശോകന്‍ , പ്രസന്നന്‍ എന്നീ നാലു മക്കളാണുള്ളതില്‍. ഇതില്‍ ബേബിയും […]

ആഭരണങ്ങളിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തി തട്ടിയെടുത്തത് എട്ടുലക്ഷത്തോളം രൂപ; തൊടുപുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് എട്ടുലക്ഷത്തോളം രൂപയുടെ തട്ടിപ്പ്. യുവാവ് അറസ്റ്റിൽ. ‌ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആഭരണത്തിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണക്കടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു തട്ടിപ്പ്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു. പിടിയിലായ റെജിമോന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി സ്വകാര്യ […]

ഡ്രൈവർ ഉറങ്ങിപ്പോയാൽ സെൻസറിലൂടെ കണ്ടെത്തി വിളിച്ചുണർത്താൻ അലാറാം; ഇന്ധനങ്ങളുടെ ചോർച്ച സെൻസ് ചെയ്ത് അലാറം മുഴക്കുന്ന ഹോം സേഫ്ടി സംവിധാനം; തിരുനക്കരയിൽ നടക്കുന്ന നൂതന ശാസ്ത്രീയ ഉപകരണങ്ങളുടെ പ്രദർശനം ‘റൈസൈറ്റ്’ ശ്രദ്ദേയമാകുന്നു

സ്വന്തം ലേഖകൻ കോട്ടയം : ഡ്രൈവറുടെ കണ്ണടയുന്നത് സെൻസറിലൂടെ കണ്ടെത്തി അലാറം മുഴക്കുന്ന ഉപകരണം, ഇന്ധനങ്ങളുടെ ചോർച്ച സെൻസ് ചെയ്ത് അലാറം മുഴക്കുകയും വിവരം എസ് എം എസ് ആയി ലഭിക്കുന്ന ഹോം സേഫ്ടി സംവിധാനം. തിരുനക്കര പഴയ പൊലീസ് മൈതാനത്താണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംഘടിപ്പിക്കുന്ന റോബോട്ടിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെൻസർ എക്സിബിഷൻ ശ്രദ്ദേയമാകുന്നു. ഡ്രൈവറുടെ കണ്ണടയുന്നത് സെൻസറിലൂടെ കണ്ടെത്തി അലാറം മുഴക്കുന്ന ഉപകരണം, സ്‌കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം ഡ്രൈവർക്ക് ഡിസ്‌പ്ലെ സ്‌ക്രീനിൽ ലഭ്യമാക്കുന്ന […]

ദേവീ മന്ത്ര ധ്വനികൾ നിറഞ്ഞ് അനന്തപുരി; ആറ്റുകാൽ ഭഗവതി ക്ഷേത്രം ഭക്തിസാന്ദ്രം; പൊങ്കാല മഹോത്സവം ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനന്തപുരിയിലെങ്ങും ദേവീ മന്ത്ര ധ്വനികളാണ്. പൊങ്കാലക്ക് മുന്‍പ് ദേവിയെ കണ്ടുവണങ്ങാനെത്തിയ ഭക്തജനത്തിരക്കില്‍ ക്ഷേത്രവും പരിസരവും രാത്രി തന്നെ നിറഞ്ഞു കവിഞ്ഞു. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ലക്ഷോപലക്ഷം ഭക്തര്‍ ഇന്ന് ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇത്തവണ പൊങ്കാലയിടാന്‍ നഗരത്തിലെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. രാവിലെ 10.30 നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി കേശവന്‍ നമ്പൂതിരിക്കു കൈമാറും. ഉച്ചയ്ക്കു […]

അമിതവേഗത്തിൽ റോങ്ങ് സൈഡ് കയറി വന്ന കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; തിരുവനന്തപുരത്ത് ​ഗർഭിണിയടക്കം മൂന്നുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് ഗർഭിണിയടക്കം മൂന്നംഗ കുടുംബത്തിന് പരിക്ക്. പൊഴിയൂർ സൗത്ത് കൊല്ലംകോട് വലിയതൊപ്പു പുരയിടത്തിൽ ആന്‍റണി (31) ഭാര്യ വിജിത (24) മകൻ അബ്രോൺ (ഒരു വയസ്) എന്നിവർക്കാണ് അപകടത്തിൽ സാരമായി പരിക്ക് പറ്റിയത്. ബസ് അമിതവേഗത്തിൽ തെറ്റായ സൈഡിലൂടെയാണ് പോയതെന്ന് നാട്ടുകാർ പറയുന്നു. പൗണ്ട് കടവ് ഭാഗത്ത് നിന്ന് വലിയവേളി ഭാഗത്തേക്ക് പോവുകയായിരുന്ന ആർ.എൻ.സി 532 എന്ന കെഎസ്ആർടിസി ബസ്സാണ് എതിർ ദിശയിൽ ബൈക്കിൽ വരികയായിരുന്നു കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചത്. മൂവരെയും ഇടിച്ചുതെറിപ്പിച്ച കെഎസ്ആർടിസി ബസ് […]

തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടിടത്ത് നിന്നായി എംഡിഎംഎയും കഞ്ചാവുമായി ആറുപേർ പിടിയിൽ; സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന ലഹരിമരുന്നുകാളാണ് പിടിച്ചെടുത്തത്; സംഘത്തിൽ കൂടുതൽ പേരെന്ന് സൂചന

സ്വന്തം ലേഖകൻ ഇടുക്കി: തൊടുപുഴയിൽ വൻ ലഹരിമരുന്നു വേട്ട. രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. മുട്ടത്തു നിന്നും കരിമണ്ണൂരിൽ നിന്നുമാണ് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്നുകളെല്ലാം പിടിച്ചെടുത്തത്. തൊടുപുഴ ഡി വൈ എസ് പി മധു ബാബുവും സംഘവുമാണ് ലഹരി സംഘത്തെ കുടുക്കിയത്. കോളേജുകള്‍, ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മിക്കയിടങ്ങളും പോലീസ് നിരീക്ഷണത്തിലുമായിരുന്നു. രണ്ടാഴ്ച്ച മുൻപ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാരാണ് കോളേജിൽ കൊടുക്കാനായി എറണാകുളത്തു […]

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്; തലയിൽ 36 സ്റ്റിച്ചുകൾ; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധനൻ (40) ആണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുരളീധനന് തലയിൽ 36 സ്റ്റിച്ചുകൾ വേണ്ടിവന്നു. അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു.