ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം; സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍: വിദേശത്തുനിന്നടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു,രണ്ട് യുവതികളെ മോചിപ്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി.ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കോവൂര്‍ അങ്ങാടിക്ക് സമീപമുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മൂന്നുമാസമായി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ മെഡിക്കല്‍കോളേജ് പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നേപ്പാള്‍, തമിഴ്നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞദിവസം നഗരത്തിലെ […]

കോട്ടയം ശാസ്ത്രീ റോഡിൽ തീപിടുത്തം; റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്; നഗരത്തിൽ തുടർച്ചയായി തീപിടുത്തമുണ്ടാകുന്നതിൽ ആശങ്ക

സ്വന്തം ലേഖകൻ കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ തീപിടുത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്തുള്ള റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്. എട്ട് മണിയോടെ സ്കൂൾ, ഓഫീസ് സമയത്ത് വാഹനങ്ങൾ തിരക്കിട്ട് കടന്ന് പോകുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് ഫയർ ഓഫീസർ കെ ടി സലിൽ ഫയർ മാൻമാരയ ഷിജി, സജിൻ, രഞ്ജു കൃഷ്ണൻ ,അനീഷ് ജി നായർ , ഹോം ഗാർഡ് സാബു എന്നിവരുടെ നേതൃത്വത്തിലാണ് […]

കോട്ടയത്ത് ഊർജ്ജസ്വലയായ LADY വിദ്യാർത്ഥി കൗൺസിലറെ ആവശ്യമുണ്ട്; മികച്ച ശമ്പളം

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയത്ത് ഊർജ്ജസ്വലയായ LADY വിദ്യാർത്ഥി കൗൺസിലറെ ആവശ്യമുണ്ട്. മികച്ച ശമ്പളം. യോഗ്യത: ബിരുദം/പിജി . അപേക്ഷകന് മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം. കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയമുള്ളവർക്കും പുതുതായി വന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846102104 EMAIL: [email protected]

ഗാന്ധിജിയുടെ സമാധിദിനത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തി: കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. പാമ്പാടിഎക്സൈസ് റേഞ്ച് പാര്‍ട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജന്‍സും ചേർന്നാണ്ടി പ്രതിയെ പിടികൂടിയത്. അകലക്കുന്നം വില്ലേജില്‍ മറ്റക്കര കരയില്‍ എം എം ജോസഫ് എന്നയാളെ 30 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും സഹിതം പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് […]

വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് ലിസി; ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് പ്രിയന്‍ദർശൻ; താരദമ്പതികളുടെ ജീവിതത്തില്‍ സംഭവിച്ചത്….!

സ്വന്തം ലേഖിക കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട പല നടിമാരും സിനിമയില്‍ അരങ്ങേറിയത് പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ്. അങ്ങനെയൊരു അഭിനേത്രിയാണ് ലിസി. പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ജീവിതസഖിയായെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തി. 24 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷമാണ് ലിസി-പ്രിയദര്‍ശന്‍ ബന്ധത്തിനു വിരാമമായത്. വിവാഹമോചനത്തിനു മുന്‍കൈ എടുത്തത് ലിസിയാണ്. പ്രിയദര്‍ശന് ബന്ധം തുടരാനായിരുന്നു താല്‍പര്യം. 1984 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ലിസിയുടെ അരങ്ങേറ്റം. അന്ന് ലിസിക്ക് […]

കോവിഡിന് പിന്നാലെ വായ്പകള്‍ തിരികെ പിടിക്കാന്‍ ബ്ലേഡ് മാഫിയയും ബാങ്കും; മാനസിക സമ്മര്‍ദ്ദത്തില്‍ ആത്മഹത്യകള്‍ പെരുകുന്നതായി സൂചന; ഇടുക്കിയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയത് രണ്ട് പേര്‍; ഗൃഹനാഥന്‍ തുങ്ങിമരിച്ചത് ബാങ്കില്‍ നിന്നും വിളിയെത്തിയതിന് പിന്നാലെ; നാണക്കേടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖിക ഇടുക്കി:കടബാധ്യതയെത്തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ വിഷം കഴിച്ചു. വീട്ടമ്മ മരണപ്പെട്ടു. പിതാവും മകളും ഗുരുതരാവസ്ഥയില്‍. മഠത്തില്‍ക്കണ്ടം സ്വദേശിയായ ഗൃഹനാഥന്‍ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ചത്. രണ്ട് ബാങ്കുകളിലായി 50 ലക്ഷത്തോളം രൂപ കുടിശികയുണ്ടായിരുന്നതായി വീട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. കാനറ ബാങ്കില്‍ നിന്നും ലോണ്‍ കുടിശിഖ തീര്‍ക്കാന്‍ ആവശ്യപ്പെട്ട് രാവിലെ വിളിയെത്തിയിരുന്നു. പിന്നാലെയായിരുന്നു ആത്മഹത്യ. പൊലീസ് വിവരഖേഖരണം നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടോടെയാണ് മൂന്നംഗകുടുംബം വിഷം കഴിച്ചത്. തൊടുപുഴ […]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചു; യൂണിറ്റിന് ഒൻപത് പൈസ കൂട്ടി; കൂടിയ നിരക്ക് ഈടാക്കുക നാല് മാസത്തേയ്ക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലു മാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് നിരക്ക് […]

രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്; ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും; തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബജറ്റ് ജനപ്രിയമായേക്കും; ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ; ഉറ്റുനോറ്റി ജനത….!

സ്വന്തം ലേഖിക ന്യൂഡൽഹി: 2023 – 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി മധ്യവര്‍ഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം 6.8 % വരെ വളര്‍ മാത്രമേ നേടാന്‍ കഴിയൂ എന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് വരുമാനം […]

കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഗൂഗിള്‍ പേ വഴി; സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ; പ്രതികളിലൊരാളായ ഇരുപതുകാരൻ്റെ പേരിൽ 20 കേസുകൾ

സ്വന്തം ലേഖിക കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍(20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21) അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പോലീസും […]

ബൈബിള്‍ കത്തിച്ച്‌ യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍; ഇയാൾ ക്രിസ്മസ് ആഘോഷത്തിനിടെ പുല്‍ക്കൂട് നശിപ്പിച്ച കേസിലും പ്രതി

സ്വന്തം ലേഖിക കാസര്‍കോട്: സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് എരഞ്ഞിപ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ ബേഡകം പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫയ്ക്കെതിരെ നേരത്തെയും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ […]