ഇടമലക്കുടിയിലെ ശൈശവ വിവാഹം; വരനായ 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു ; എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൂന്നാര്‍ പോലീസ് ; പ്രതി വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവും

സ്വന്തം ലേഖകൻ ഇടുക്കി: ഇടമലക്കുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ ഇയാൾക്കെതിരെ മൂന്നാര്‍ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 15 കാരിയായ പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി. ഇടമലക്കുടിയിൽ നടന്ന വിവാഹത്തിൽ ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് […]

തൊടുപുഴയിൽ സാമ്പത്തിക ബാധ്യതമൂലം ബേക്കറി ഉടമയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഭാര്യ മരണപ്പെട്ടു; മകളുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തൊടുപുഴ : സാമ്പത്തിക ബാധ്യതമൂലം ബേക്കറി ഉടമയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഭാര്യ മരണപ്പെട്ടു. ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജെസ്സി (56) ആണ് മരിച്ചത്. തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ മരണത്തിനു കീഴടങ്ങി. ജെസ്സിയുടെ ഭര്‍ത്താവ് ആന്റണി (62), മകള്‍ സില്‍ന (20) എന്നിവരും വിഷം ഉള്ളില്‍ച്ചെന്ന് ഇതേ ആശുപത്രിയില്‍ തീവ്രപരിരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ആന്റണിക്ക് തൊടുപുഴ നഗരത്തിൽ ബേക്കറി […]

മൂന്നാറിൽ പ്രണയനൈരാശ്യം മൂലം വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തൊടുപുഴ: മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക ശ്രമിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. മൂന്നാറില്‍ ടിടിസി ആദ്യ വര്‍ഷ വിദ്യാര്‍ഥിനി പ്രിന്‍സിക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ഇരുവരും ഒരുനാട്ടുക്കാരാണ്. മൂന്നാറിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെ പെൺകുട്ടിയുടെ അയൽവായായ യുവാവ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂന്നാറിലെ […]

ഇടുക്കി ഇടമലകുടിയിലെ ശൈശവ വിവാഹം; 47കാരനായ വരനെതിരെ പോക്സോ കുറ്റം ചുമത്തി; ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ ഇടുക്കി: ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വൻ വിവാദമായി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ […]

കെഎസ്‌ആർടിസിയിൽ സിഎന്‍ജി പരീക്ഷണം വിജയം; 1000 ബസുകള്‍ കൂടി സിഎന്‍ജിയിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി; ഒരു ബസ് മാറ്റാന്‍ ചിലവ് അഞ്ചുലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി.പരീക്ഷണാടിസ്ഥാനത്തില്‍ സിഎന്‍ജിയിലേക്ക് മാറ്റിയ ബസുകള്‍ വിജയമെന്ന് കണ്ടതോടെയാണ് കൂടുതല്‍ ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഒരു ബസ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്.ക്രമേണ 1000 ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറും. സിഎന്‍ജിയ്ക്ക് വിലകുറഞ്ഞതോടെയാണ് തീരുമാനം. പൊതുവിപണയില്‍ കിലോയ്ക്ക് 91 രൂപ വിലയുള്ള സി.എന്‍.ജി. 70 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാമെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു.നഗരങ്ങളിലെ സമതലപ്രദേശങ്ങളില്‍ സി.എന്‍.ജി. ബസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. മലയോരമേഖലയ്ക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയില്‍ 400 സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് […]

കാലിത്തീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് രോഗ ലക്ഷണം. പാമ്പാടി ഈസ്റ്റ് ക്ഷീര സഹകരണ സംഘത്തില്‍ നിന്നാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ജനുവരി 28 ന് കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ അവശനിലയിലാവുകയായിരുന്നു. പാല്‍ ഉല്‍പ്പാദനവും കുത്തനെ […]

വിലയിടിയുന്ന റബറിനുള്ള കൈത്താങ്ങ്, റെയിൽ – റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ എന്നിവയ്‌ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ?; കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയോടെ കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം :. കേന്ദ്ര ബഡ്ജറ്റിൽ കോട്ടയത്തിനും നിറയെ പ്രതീക്ഷകൾ. വിലയിടിയുന്ന റബറിനുള്ള കൈത്താങ്ങ്, റെയിൽ – റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ എന്നിവയ്‌ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. മുൻ ബഡ്ജറ്റുകളിൽ ജില്ലയ്‌ക്ക് അവഗണന മാത്രമാണ് ലഭിച്ചത്. റബർ ബോർഡ് വേണ്ടെന്നാണ് നീതീ അയോഗിന്റെ നിലപാട്. ഇതോടെ ഭാവി തുലാസിലായ ബോർഡിനും ബഡ്ജറ്റ് നിർണായകമാണ്. കൂടാതെ കിതയ്‌ക്കുന്ന റബർ വിപണിയെ ഉത്തേജിപ്പിക്കാൻ എന്തുണ്ടാകുമെന്നതും പ്രധാനമാണ്. ബോർഡിന് കിട്ടുന്ന പതിവ് വിഹിതമല്ലാതെ മേഖലയ്ക്കായി പ്രത്യേകിച്ച് ഒന്നും കേന്ദ്രം […]

സംസ്ഥാനത്ത് ഇന്ന് (01/02/2023) സ്വർണവിലയിൽ വർധനവ്; 200 രൂപ വർധിച്ച് പവന് 42,200 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ […]

പത്താം ക്ലാസ് വിദ്യാര്‍ഥിനി നാല് മാസം ഗര്‍ഭിണി; പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്; സംഭവം ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ

സ്വന്തം ലേഖകൻ ബേഡഡുക്ക: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്. കാസര്‍കോട് ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെൺകുട്ടി പഠിക്കുന്ന സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം; സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍: വിദേശത്തുനിന്നടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു,രണ്ട് യുവതികളെ മോചിപ്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി.ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കോവൂര്‍ അങ്ങാടിക്ക് സമീപമുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മൂന്നുമാസമായി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ മെഡിക്കല്‍കോളേജ് പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നേപ്പാള്‍, തമിഴ്നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞദിവസം നഗരത്തിലെ […]