play-sharp-fill

സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍; മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും

സ്വന്തം ലേഖിക തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുന്‍നിര്‍ത്തിയാണ് ഗൃഹസന്ദര്‍ശനം. […]

പകല്‍ ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കും; രാത്രിയിലെത്തി മോഷണം നടത്തും; നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുളസീധരന്‍ പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരന്‍ പിള്ള നിലമേല്‍ ഭാഗത്തു വാടകവീട്ടില്‍ താമസിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. പകല്‍ സമയം ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കല്‍ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയ മോഷ്ട്ടാവ് റബ്ബര്‍ ഷീറ്റുകളും ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുകറയും ഓട്ടോറിക്ഷയില്‍ […]

പ്രവാസികളുടെ റീ എന്‍ട്രി; ഇഖാമ പുതുക്കല്‍ നടപടികളുടെ ഫീസ് ഇരട്ടിയാക്കി; വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി സൗദി ഗവണ്‍മെന്റ്

സ്വന്തം ലേഖിക ജിദ്ദ: സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവരുടെ റീ എന്‍ട്രി വീസ നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. റീ എന്‍ട്രി ഫീസ് പുതുക്കി നിശ്ചയിക്കാനായി ഗവണ്‍മെന്റ് തീരുമാനിച്ചതായാണ് വിവരം. പ്രവാസി സൗദിയില്‍ തന്നെയാണുള്ളതെങ്കില്‍ റീ എന്‍ട്രിക്ക് രണ്ട് മാസത്തേയ്ക്ക് 200 റിയാലാണ് ഫീസ്. കൂടാതെ ഓരോ അധികമാസത്തിനും 100 റിയാല്‍ ഫീസിനത്തില്‍ ഈടാക്കും. രാജ്യത്തിന് പുറത്താണുള്ളതെങ്കില്‍ റീഎന്‍ട്രി പുതുക്കാനായുള്ള പ്രതിമാസ ഫീസായ 100 റിയാല്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച്‌ 200 റിയാലാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും […]

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍; പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന് നേരെ കൈയ്യേറ്റ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഡിസംബർ ആദ്യം സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്‍റണിയാണ് പിടിയിലായത്. കുമളി പൊലീസാണ് […]

കാസര്‍കോട് ദേവാലയത്തിലെ വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്; പെരുന്നാളിനോട് അനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ടിനിടെയിലാണ് അപകടമുണ്ടായത്

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍കോട് പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ടിനിടയില്‍ എട്ട് മണിയോടെയാണ് അപകടമുണ്ടായത് . ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ വര്‍ഷവും പള്ളിയിലെ പെരുന്നാളും പുതുവത്സര ആഘോഷവും ഒന്നിച്ചാണ് ആഘോഷിച്ച്‌ വരുന്നത്. ഇതിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കാരുടെ ഇടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം സംഭവിച്ചവര്‍ക്ക് കാലിനാണ് നിസാരമായ പരിക്കേറ്റിട്ടുള്ളത്.

2022ന് വിട…! പ്രതീക്ഷകളുടെ പൊന്‍പുലരി പിറന്നു; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

സ്വന്തം ലേഖിക തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിഴല്‍വീണ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദീപാലങ്കാരങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ ആഘോഷലഹരിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന് പുതുവത്സരാശംസകൾ….! പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷം പിറന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗോ, സമോവ ദ്വീപുകളിലും 2023 പിറന്നു. ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍‌ഡ് നാലരയോടെ 2023നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്‌ലന്‍ഡ് 2023നെ വരവേറ്റു. ആസ്ട്രേലിയയിലെ സിഡ്നിയില്‍ വൈകിട്ട് സിഡ്നി ഓപ്പറ ഹൗസ് പരിസരങ്ങളില്‍ നടന്ന […]