play-sharp-fill

വാകേരിയില്‍ ഭീതി പരത്തി കടുവ; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും; മയക്കുവെടിവയ്ക്കാന്‍ ഉത്തരവിട്ട് വനംവകുപ്പ്

സ്വന്തം ലേഖിക വയനാട്: വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും. രണ്ട് ദിവസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലും കടുവയെ കാട്ടിലേക്ക് തുരത്താനോ കൂടുവച്ച്‌ പിടികൂടാനോ സാധിക്കാതായതോടെയാണ് മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടത്. അതിനിടെ, പ്രദേശത്ത് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരി വാകേരിയിലെ ഗാന്ധി നഗറില്‍ വനത്തോട് ചേര്‍ന്ന റോഡില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. പിന്‍കാലിന് ഗുരുതര പരിക്കേറ്റ കടുവ അവശനിലയിലായിരുന്നതിനാല്‍ വനത്തിലേയ്ക്ക് തുരത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. കൂടുവെച്ച്‌ പിടികൂടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും […]

മെസിയുടെ കയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രിക്ക്; ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജേഴ്സി കൈമാറിയത് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ജേഴ്‌സി കൈമാറിയത്. ബൈജൂസിന്റെ എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് മെസി. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്. 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനയുടെ കീരീട നേട്ടം.

ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത് 12 ലക്ഷം; മനംമടുത്ത് സംസ്ഥാന അവാര്‍ഡ് നേടിയ കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കുന്നു; കോടികള്‍ പൊടിച്ച്‌ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തം; ദുരിതക്കയത്തിൽ മുങ്ങി കർഷകൻ

സ്വന്തം ലേഖിക തിരുവനന്തപുരം : കൃഷി വകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാരം നേടിയ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ് കൃഷി ഉപേക്ഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് പണം കിട്ടാതായതോടെയാണ് കൃഷി ഉപേക്ഷിക്കാന്‍ ജോര്‍ജ്ജ് തീരുമാനിച്ചത്. 9 മാസമായി ആനയറയിലെ കാര്‍ഷിക ചന്തയില്‍ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുള്‍പ്പെടെ 80 ലക്ഷം രൂപയാണ് ആനയറയില്‍ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക. ‘ ഇതിനിടയില്‍ കോടികള്‍ പൊടിച്ച്‌ ആനയറ മാര്‍ക്കറ്റില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ […]

തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന പരാതി; എസ്.പി തല അന്വേഷണം ആവശ്യപ്പെട്ട് മലങ്കര സ്വദേശി ഹൈക്കോടതിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തില്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന പരാതിയുമായി മലങ്കര സ്വദേശി മുരളീധരനാണ് രംഗത്ത് എത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദിച്ചെന്ന ആരോപണം ഡിവൈഎസ്പി നേരത്തെ തള്ളിയിരുന്നു. തന്നെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നാണ് മുരളീധരൻ്റെ ആവശ്യം. ഇതേ പരാതിയില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന നിലവിലെ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൊടുപുഴ ഡിവൈഎസ്‌പി ബൂട്ടിട്ട കാല് […]

മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച്‌ സംസ്ഥാന […]

കോട്ടയത്ത് ബാങ്ക് ജീവനക്കാരുമായി സംഘര്‍ഷം; ആക്രമണത്തിൽ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ വധശ്രമത്തിന് കേസ്; നടപടി ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരന് പരിക്കേറ്റതോടെ

സ്വന്തം ലേഖിക വിജയപുരം: കോട്ടയം ആനത്താനത്ത് വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത് ചികില്‍സയിലാണ്. ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരിലൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിനായി കൊണ്ടു വന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സ്വയം മുറിവേല്‍ക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട വീട്ടുകാര്‍ പറയുന്നു. കോട്ടയം വിജയപുരത്തിനടുത്ത് ഇന്നലെ ആയിരുന്നു അക്രമം നടന്നത്. സ്വകാര്യ ബാങ്ക് […]

തകർപ്പൻ പുതുവൽസരാഘോഷത്തിന് തിരുനക്കരയൊരുങ്ങി; തേര്‍ഡ് ഐ ന്യൂസും, അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത് ഇന്ന് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ; ആഘോഷങ്ങളുടെ പൂരത്തിന് ഏഷ്യാനെറ്റ് കോമഡിഷോ ടീം, ഫ്ലവേഴ്സ് കോമഡി ഷോ ടീം , ഗാനമേള, ഫ്ലവേഴ്സ് ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, സിനിമാ താരം രഞ്ജു ചാലക്കുടിയുടെ നാടൻപാട്ട് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; കോട്ടയം ഡിവൈഎസ്‌പിയുടേയും, വെസ്റ്റ് എസ്എച്ച്ഒ യുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസും; കുടുംബമായെത്തി പുതുവൽസരാഘോഷം അടിച്ചു പൊളിക്കൂ; പ്രവേശനം സൗജന്യം!!

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ “യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം .തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് തകർപ്പൻ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ തിരുനക്കരയിൽ അരങ്ങൊരുങ്ങുന്നത് മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്‌ളവേഴ്‌സ് ടിവി ഫെയിം ജിജോ […]

പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ പത്തനംതിട്ട: വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ മുങ്ങിമരിച്ചത്. മല്ലപ്പള്ളി തഹസിൽദാർക്ക് ചുമതലയുണ്ടായിരുന്ന പരിപാടിയിൽ പഞ്ചായത്ത് മെമ്പര്‍മാരുടെ […]

എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളേ; ‘നല്ല സമയം’ സിനിമയുടെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഒമര്‍ ലുലു

സ്വന്തം ലേഖകൻ കോഴിക്കോട്: ‘നല്ല സമയം’ സിനിമയുടെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. തന്‍റെ ‘നല്ല സമയം’ യൂത്ത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ പറഞ്ഞു. ‘ഇനി എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളെ’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് എക്സൈസ് ‘നല്ല സമയം’ സിനിമയുടെ ട്രെയിലറിനെതിരെ കേസെടുത്തത്. എക്സൈസ് കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നായിരുന്നു പരാതി. […]

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവുമില്ല; തിരുവനന്തപുരത്ത് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദ്ദനം ; കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം. ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു. എന്നാൽ സംഭവം സുധി ചോദ്യം […]