video
play-sharp-fill

പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

പെരുമ്പാവൂർ : പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പെരുമ്പാവൂർ കൈതരാൻ ഹാർഡവേർസിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയൻചിറങ്ങര, കയ്യാണി, പാറക്കൽ രാമചന്ദ്രൻ ആണ് മരിച്ചത്. സ്ഥാപനത്തിനോട് ചേർന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. […]

പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രം; പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്കുകളും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ സ്‌കീമായ സുകന്യ സമൃദ്ധിയുടെ പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടില്ല.

കേന്ദ്രം ആദായ നികുതി ഇളവില്ലാത്ത ഭൂരിഭാഗം പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് വര്‍ധിപ്പിക്കും. ജനുവരി 1 മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപങ്ങളുടെ പലിശ […]

കാറപകടത്തിൽ ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്;അനുമോദനപത്രവും ഫലകവും നൽകി;ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് രക്ഷകർ

സ്വന്തം ലേഖകൻ കാറപകടത്തിൽ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഹരിയാന റോഡ്‌വേയ്‌സ് ആദരിച്ചു.ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് ആദ്യം അപകടസ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത്. ഇരുവരും ചേർന്നാണ് പന്തിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ […]

വാഹനാപകട കേസുകള്‍ക്ക് പൊലീസ്‌ സ്‌റ്റേഷനുകളിൽ പ്രത്യേകം യൂണിറ്റുകള്‍; കേസുകള്‍ തീര്‍പ്പാക്കുന്നതിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി ; പ്രഥമ അപകട റിപ്പോർട്ട്‌ 48 മണിക്കൂറിനകം നഷ്‍ടപരിഹാര ട്രിബ്യൂണലിന്‌ കൈമാറണം; ഇത് നടപ്പാക്കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ ചുമതലപ്പെട്ടവര്‍ക്ക് കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരും; ഉത്തരവിലെ സുപ്രധാന കാര്യങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന്‌ മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ […]

കുടുംബ പ്രശ്നത്തെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; സാഹസികമായി താഴെയിറക്കി അഗ്നിരക്ഷാസേന

സ്വന്തം ലേഖകൻ ഹരിപ്പാട്: ആത്മഹത്യ ഭീഷണി മുഴക്കി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകം കറുകത്തറയിൽ ജാൻസൺ (27) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ വീടിന് സമീപത്തെ 120 അടിയോളം ഉയരമുള്ള മൊബൈൽ […]

കോഴിക്കോട് കൊറിയൻ യുവതിയെ പീഡിപ്പിച്ച കേസ് വഴിത്തിരിവിൽ; വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞില്ല; യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടി; കേസ് അവസാനിപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നിട്ടില്ലെന്നു പിന്നീട് […]

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം ; ബസ്സും കാറും കൂട്ടിയിടിച്ച് 9 മരണം 28 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ അഹമ്മദാബാദ്: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ബസ്സും കാറും കൂട്ടിയിടിച്ച് 9 മരണം 28 പേര്‍ക്ക് പരിക്ക് . ഗുജറാത്തിലെ നവ്‌സാരി ജില്ലയിലാണ് അപകടം. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിൽ […]

പുണ്യം പൂങ്കാവനം: സന്നിധാനത്ത് ശുചീകരണം നടത്തി ;ശേഖരിച്ച മാലിന്യം ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപത്തെ മാലിന്യ പ്ലാന്റില്‍ സംസ്‌കരിച്ചു

ശബരിമല: സന്നിധാനം മാലിന്യമുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി പൊലീസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അരവണ പ്ലാന്റിന്റെയും ഭസ്മക്കുളത്തിന്റെയും പരിസരം, അപ്പം അരവണ ഗോഡൗണ്‍, തെക്കേ നട, വടക്കെ നട എന്നീ സ്ഥലങ്ങളാണ് ശുചീകരിച്ചത്. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ പൊലീസ് ശുചീകരണം […]

ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്നിന്റെ ഒഴുക്ക്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കേരളം മൂന്നാമത്; കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയും കടത്തുന്നത് കോടികളുടെ ലഹരി

സ്വന്തം ലേഖകൻ ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക്. മെത്താംഫറ്റാമൈന്‍ എന്ന മയക്കുമരുന്ന് കടത്തിയ ഒരാള്‍ അടുത്തിടെ ചെന്നൈയില്‍ വെച്ച് പിടിയിലായതോടെ വ്യാപാരത്തിന്റെ കേരളാബന്ധം പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന […]

പുതുവത്സര ആഘോഷത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് ബെംഗളൂരു സ്വദേശി അരൂപ് ഡെ

പുതുവത്സര ആഘോഷങ്ങൾക്കിടെ ഉണ്ടായ അപകടത്തിൽ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു.ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. വര്‍ക്കല […]