play-sharp-fill

പാകിസ്താനെതിരെ മിന്നും പ്രകടനം; റാങ്കിങ്ങില്‍ കുതിച്ച് ഹാർദിക് പാണ്ഡ്യ

ദുബായ്: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐസിസിയുടെ ടി20 റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയതോടെയാണ് ഹാർദിക് റാങ്കിങ്ങിൽ കുതിച്ചത്. പാക്കിസ്ഥാനെതിരെ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക്, പുറത്താകാതെ 33 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബിയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസൻ രണ്ടാമതും ഇംഗ്ലണ്ടിന്‍റെ മോയിൻ അലി […]

യുവതിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി; മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്. സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് യുവതി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ അഞ്ചംഗ സംഘം ജീവനക്കാരെ മര്‍ദ്ദിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചവരിലൊരാള്‍ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മര്‍ദ്ദിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയര്‍ […]

പാമ്പാടി ഒൻപതാം മൈലിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

സ്വന്തം ലേഖിക കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ കാൽനടക്കാരനായ വയോധികൻ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു. പെട്രോളുമായി വന്ന ടാങ്കർ ലോറി നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരനെ തട്ടി വീഴ്ത്തി തലയിലൂടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കുംബന്താനം ചീനിക്കടുപ്പിൽ കുട്ടപ്പൻ ആണ് മരിച്ചത് . വീട്ടിലേക്കുള്ള പച്ചക്കറിയും വീട്ടുസാമാനങ്ങളും വാങ്ങിച്ചു മടങ്ങുകയായിരുന്നു വയോധികൻ. ഫയർ ഫോഴ്സ് എത്തി റോഡും പരിസരവും വൃത്തിയാക്കി.

അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവനന്തപുരം സ്വദേശിയ്ക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: അഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. ചെറിയതുറ ഫിഷര്‍മാന്‍ കോളനി പുതുവല്‍പ്പുത്തന്‍ വീട്ടില്‍ മുത്തപ്പന് (35) ആണ് കോടതി ശിക്ഷ വിധിച്ചത്. അസം സ്വദേശിയായ ബാലനെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. പിഴ തുക ഇരയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ പറയുന്നു. അസമില്‍ നിന്ന് നിര്‍മാണതൊഴിലിനായി എത്തിയ കുടുംബം വലിയതുറയില്‍ താമസമാക്കുകയായിരുന്നു. […]

ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും പിഴ ചുമത്തി ഐ.സി.സി

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്‍റെ പേരിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തിയത്. നിശ്ചിത സമയത്തേക്കാള്‍ രണ്ടോവര്‍ കൂടുതല്‍ സമയമെടുത്തതാണ് ഇരുടീമുകള്‍ക്കും വിനയായത്. ഇതോടെ ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഇന്ത്യയും പാകിസ്താനും മത്സരത്തിന്‍റെ ചെലവിന്‍റെ 20 ശതമാനം പിഴയടയ്ക്കണം. ഫീൽഡ് അമ്പയർമാരായ മസുദുർ റഹ്മാൻ, രുചിര പില്ലിയഗുരുഗെ, മൂന്നാം അമ്പയർ രവീന്ദ്ര വിമലസിരി, നാലാം അമ്പയർ ഗാസി സോഹെല്‍ എന്നിവരാണ് ഇരുടീമുകള്‍ക്കും പിഴ വിധിച്ചത്.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേർന്നു. സ്കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരി വിരദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് അജിത രതീഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ ലഹരി ഉപയോഗങ്ങളും, അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ പദ്ധതി വിശദീകരണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജയ […]

ഡ്യൂറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ

ഡ്യൂറാൻഡ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചു ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റിന്‍റെ 131-ാം പതിപ്പിൽ ആർമി ഗ്രീൻ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് അവസാന എട്ടിലേക്ക് മുന്നേറി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയം ഉറപ്പാക്കിയത്. 25-ാം മിനിറ്റിൽ മുഹമ്മദ് ഐമാൻ ആണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അരിത്ര ദാസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. ഇത്തവണ റിസർവ് ടീമിനൊപ്പമാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിൽ […]

ഓല എസ് 1 ഇലക്ട്രിക് സ്കൂട്ടർ സെപ്റ്റംബർ 1 മുതൽ വാങ്ങാം

ഓല ഇലക്ട്രിക് തങ്ങളുടെ എസ് 1 ഇലക്ട്രിക് സ്കൂട്ടറിന്‍റെ പർച്ചേസ് വിൻഡോ നാളെ, സെപ്റ്റംബർ 1ന് തുറക്കും. ബ്രാൻഡിന്‍റെ ഫ്ലാഗ്ഷിപ്പ് എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ഏറ്റവും വിലകുറഞ്ഞ ബദൽ ഓഗസ്റ്റ് 15ന് 99,000 രൂപ (എക്സ്-ഷോറൂം) വിലയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ് 1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്, അതിൽ കമ്പനി ഇതിനകം 70,000 യൂണിറ്റുകൾ വിറ്റഴിച്ചു. സെപ്റ്റംബർ 7 മുതൽ എസ് 1 ന്‍റെ ഡെലിവറി ആരംഭിക്കും.

പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; 90കാരന് തടവുശിക്ഷയും അര ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസില്‍ പ്രതിക്ക് തടവു ശിക്ഷ. കരിമ്പ, ചിറയില്‍ വീട്ടില്‍ കോര കുര്യനെ (90) ആണ് മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ 9 സാക്ഷികളെ വിസ്തരിച്ചു. 8 രേഖകള്‍ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

ഓണത്തിന് പന്നിയിറച്ചി കടത്ത്; വയനാട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും

സ്വന്തം ലേഖിക വയനാട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വയനാട് ജില്ലയിലേക്ക് അനധികൃതമായി പന്നിയിറച്ചി കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പന്നിയിറച്ചി വില്‍ക്കുന്ന കടകളില്‍ പരിശോധന കര്‍ശനമാക്കാനും വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് പന്നിയിറച്ചി കൊണ്ടുവരുന്നതും വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് […]