മയക്കുമരുന്നിനെതിരെ ബോധവൽക്കരണവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

മയക്കുമരുന്നിനെതിരെ ബോധവൽക്കരണവുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല യോഗം ചേർന്നു.

സ്കൂളുകളിലും കോളേജുകളിലും കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരി വിരദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് അജിത രതീഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ ലഹരി ഉപയോഗങ്ങളും, അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ പദ്ധതി വിശദീകരണം നടത്തി.

എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജയ പ്രകാശ്, സി.ഡി.എസ്. ചെയർ പേഴ്സൺ ദീപ്തി ഷാജി, ബേല്ല്ക്ക് ഡെവലപ്മെൻ്റ് ഓഫീസർ ഫൈസൽ എസ് തുടങ്ങിയവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.