ലിംഗസമത്വത്തിന്റെ സന്ദേശം പങ്കുവെച്ച് അര്‍ജന്റീനയുടെ എവേ ജഴ്‌സി

ബ്യൂണസ് ഐറിസ്: ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി അർജന്‍റീന പുതിയ എവേ ജേഴ്സി പുറത്തിറക്കി. ലിംഗസമത്വത്തിന്‍റെ സന്ദേശമാണ് ജേഴ്സിയിൽ ഉള്ളത്. രാജ്യത്തിന്‍റെ ദേശീയ പതാകയിൽ സൂര്യരശ്മികൾ പതിച്ചത് പോലെയുള്ള പർപ്പിൾ നിറത്തിലുള്ള ജേഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്. എവേ മത്സരങ്ങളിൽ അർജന്‍റീന ഈ ജേഴ്സി ഉപയോഗിക്കും. മെസി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. അഡിഡാസാണ് ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. ലിംഗസമത്വവും വൈവിധ്യവുമെല്ലാം ജേഴ്സി നൽകുന്ന സന്ദേശങ്ങളാണെന്ന് അഡിഡാസ് പറഞ്ഞു. ജഴ്സി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.

പ്രിയ വര്‍‌ഗീസിന് തിരിച്ചടി; ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി; നിയമനത്തിന് നല്‍കിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരു മാസം കൂടി നീട്ടി

സ്വന്തം ലേഖിക കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും കനത്ത തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു ജി സി) ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെ നിയമനത്തിന് നല്‍കിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരുമാസം കൂടി നീട്ടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കോടതിയെ അറിയിച്ചത്. ഇത് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നി‌ര്‍ദേശം നല്‍കി. വിഷയം സംബന്ധിച്ച്‌ രേഖാമൂലം വിശദീകരണം […]

ഹിന്നനോർ; 2022ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു

ടോക്കിയോ: 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുകയാണ്. ജപ്പാൻ, ചൈനയുടെ കിഴക്കൻ തീരങ്ങൾ, ഫിലിപ്പീൻസ് എന്നിവയെ കാറ്റ് സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിന്നനോർ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ മണിക്കൂറിൽ 195 മൈൽ വരെ (മണിക്കൂറിൽ 257 മുതൽ 314 കിലോമീറ്റർ വരെ) വേഗത കൈവരിക്കാൻ കഴിയും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വകുപ്പും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ് പ്രാദേശിക […]

ഇന്നത്തെ( 31/08/2022) അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം

1st Prize – ₹70,00,000/- (70 Lakhs) AY 738415 (PUNALUR) Consolation Prize – ₹8,000/- AN 738415 AO 738415 AP 738415 AR 738415 AS 738415 AT 738415 AU 738415 AV 738415 AW 738415 AX 738415 AZ 738415 2nd Prize – ₹5,00,000/- (5 Lakhs) AY 216899 (MALAPPURAM) 3rd Prize – ₹1,00,000/- [1 Lakh] AN 135944 AO 747815 AP 351070 AR 702010 AS 158309 […]

ഇന്‍സ്റ്റഗ്രാം ‘നോട്ട് ഇന്‍ട്രസ്റ്റഡ്’ ബട്ടന്റെ പണിപ്പുരയില്‍

ഇൻസ്റ്റാഗ്രാമിന്‍റെ എക്സ്പ്ലോർ വിഭാഗത്തിലെ പോസ്റ്റുകൾക്കായി നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് അടയാളപ്പെടുത്താൻ അനുവദിക്കുന്ന ഒരു ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാവും. ഇൻസ്റ്റഗ്രാം പിന്നീട് സമാനമായ ഉള്ളടക്കം കാണിക്കില്ല. ഇതിനുപുറമെ, 30 ദിവസം വരെ സജസ്റ്റഡ് പോസ്റ്റുകൾ കാണിക്കാതിരിക്കാനുള്ള സ്നൂസ് ഓപ്ഷനും ഉണ്ട്. ടൈംലൈനിൽ നിന്ന് സജസ്റ്റഡ് പോസ്റ്റുകൾ മറയ്ക്കാൻ എക്സ് ഐക്കൺ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന് പദ്ധതിയുണ്ട്. അടിക്കുറിപ്പുകളിലെ കീവേഡുകൾ, ഇമോജികൾ, വാക്യങ്ങള്‍, ഹാഷ്ടാഗുകൾ എന്നിവയെ അടിസ്ഥാനമാക്കി പോസ്റ്റുകൾ ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള ജോലികളും നടക്കുന്നുണ്ട്.

വയനാട് കാരക്കണ്ടി കോളനി നിവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂക്ക

പുൽപള്ളി: വയനാട്ടിലെ നിർധനർക്ക് മമ്മൂട്ടി ഓണക്കോടി സമ്മാനിച്ചു. തന്‍റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചുനൽകി. ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളിലെ 77 പേർക്കാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ഓണക്കോടി സംഭാവന ചെയ്തത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ആദിവാസി സമൂഹത്തിലേക്ക് സഹായങ്ങൾ എത്തിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ‘പൂർവകം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തത്. അവരുടെ കൃഷിക്കും വിദ്യാഭ്യാസത്തിനും ഈ […]

ക്യാമറകളെല്ലാം റെഡി; ഗതാഗത നിയമ ലംഘകർക്കുള്ള പണി സെപ്റ്റംബര്‍ മുതല്‍ എത്തും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബർ ആദ്യത്തോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 225 കോടി രൂപ ചെലവിൽ 675 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനങ്ങളും അനധികൃത പാർക്കിംഗും കണ്ടെത്തുന്നതിനുള്ള ക്യാമറകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 726 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകളിൽ നിന്നുള്ള വിവരമനുസരിച്ച് സെപ്റ്റംബർ മുതൽ നിയമലംഘകർക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ. നിയമലംഘനം കണ്ടെത്തിയാൽ, […]

സ്ത്രീകളെ ഉപയോഗിച്ച്‌ സെക്സ് വീഡിയോ ചാറ്റ്; നഗ്നരായി ഫോണ്‍ സെക്സിന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ മുതലുള്ളവർ; സ്ത്രീകൾ സ്വയംഭോ​ഗം ചെയ്യുന്നത് കാണാൻ 270 രൂപ മുതല്‍ പതിനായിരം രൂപ വരെ ഇടപാടുകാരില്‍നിന്നും ഈടാക്കും; വൻ സെക്സ് റാക്കറ്റ് പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുംബൈ: സ്ത്രീകളെ ഉപയോഗിച്ച്‌ സെക്സ് വീഡിയോ ചാറ്റ് നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുകയുെ ചെയ്യുന്ന വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. മുംബയില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് 17 സ്ത്രീകളെയും നടത്തിപ്പുകാരെയും പിടികൂടിയത്. സെക്സ് വീഡിയോ കാളുകള്‍ക്ക് മാത്രമായി കാള്‍ സെന്ററുകള്‍,​ നഗ്നരായി ഫോണ്‍ സെക്സിന് സ്ത്രീകള്‍,​ കോളേജ് വിദ്യാര്‍ത്ഥിനികള്‍ വരെ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഡേറ്രിംഗ് ആപ്പുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി സ്ത്രീകളെ നഗ്നരായി നിറുത്തി പണം തട്ടുകയാണ് സംഘത്തിന്റെ രീതി. കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരിലുണ്ട്. പടിഞ്ഞാറന്‍ […]

കണ്ണൂരിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ജോലി വാ​ഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂര്‍: തമിഴ്നാട് സ്വദേശിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിജേഷ് (28), മലര്‍ (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ഭര്‍തൃമതിയായ യുവതി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ […]

യു.എസ്. ഓപ്പൺ; ആദ്യ റൗണ്ടിൽ തന്നെ നവോമി ഒസാക്ക പുറത്ത്

ന്യൂയോര്‍ക്ക്: ഈ വർഷത്തെ യു.എസ്. ഓപ്പണിൽ, മുൻനിര കളിക്കാർ പലപ്പോഴും ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടികൾ നേരിടുന്നത് പതിവാകുന്നു. രണ്ട് തവണ ജേതാവായ ജപ്പാന്‍റെ നവോമി ഒസാക്കയും യു.എസ്. ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ ഡാനിയെല്ലെ കോളിൻസിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക 7-6, 6-3 എന്ന സ്കോറിന് തോറ്റത്. കരിയറിൽ ഇതുവരെ നാല് മത്സരങ്ങളിൽ ഒസാക്കയ്ക്കെതിരെ കോളിൻസ് നേടുന്ന ആദ്യ വിജയമാണിത്. ഈ വർഷം ആദ്യം ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ ഒസാക്ക പരാജയപ്പെട്ടിരുന്നു. ഇതോടെ റാങ്കിംഗിൽ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. […]