video
play-sharp-fill

അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

മലപ്പുറം: അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രനെ വെള്ളിയാഴ്ചയാണ് (ജൂലൈ 29) മലപ്പുറം കക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് […]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ വ്യാപക മഴ; മൂന്നിലവിൽ ഉരുൾപൊട്ടി; മുണ്ടക്കയം വണ്ടൻപതാലിൽ വെള്ളപ്പൊക്കം; പാലത്തിൽ കുടുങ്ങി കിടന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി; ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിൽ ശക്തമായ മഴ. തുടർച്ചയായി ചെയ്യുന്ന മഴയേ തുടർന്ന് മീനച്ചിൽ താലൂക്കിലെ മൂന്നിലവിൽ ഉരുൾപൊട്ടലുണ്ടായതായിട്ടുണ്ട്. ഇതോടെ മൂന്നിലവ് ടൗണിലും വെള്ളം കയറി. ഇതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കിലെ […]

കൊല്ലം കുംഭാവുരുട്ടിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഇരുപത് പേരടങ്ങുന്ന സംഘം അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു

കൊല്ലം∙ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. 20 പേരാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. വനത്തിനുള്ളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നാണ് അപകടം. ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ ഭാഗത്തേക്കു പോകുന്ന പാതയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. സംസ്ഥാന വനംവകുപ്പിനു കീഴിൽ […]

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. പൂൾ എ മത്സരത്തിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു. പാകിസ്ഥാൻ വനിതകൾ ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 11.4 […]

എരുമേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എരുമേലി കനകപ്പാലം കരയിൽ ശ്രീനിപുരം മൂന്ന് സെന്റ് കോളനി ഭാഗത്ത് തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജി മകൻ അപ്പൂസ് എന്നുവിളിക്കുന്ന ഷിയാസ് ഷാജി (28) യെയാണ് എരുമേലി പോലീസ് അറസ്റ്റ് […]

കറുകച്ചാൽ ചമ്പക്കര പള്ളിക്ക് സമീപം വാഹനാപകടം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു: സ്‌കൂട്ടർ യാത്രികന് പരിക്ക്

കോട്ടയം : കറുകച്ചാൽ ചമ്പക്കര പള്ളിയുടെ സമീപം വാഹന അപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.വാഴൂർ ഭാഗത്തേയ്ക്ക് പോയ കാറും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന സ്കൂട്ടറമാണ് അപകടത്തിൽപ്പെട്ടത്. സ്ക്കൂട്ടർ യാത്രികന് സാരമായ […]

തൃശ്ശൂരിൽ മരണമടഞ്ഞ യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പുന്നയൂരിൽ ആരോഗ്യവകുപ്പ് യോഗം […]

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കും

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിൽ ചികിത്സ തേടുന്നതിൽ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാവിന്‍റെ സാമ്പിൾ വീണ്ടും പരിശോധിക്കും. പകർച്ചവ്യാധിയാണെങ്കിലും […]

നാലാം ദിവസം 100 കോടിയിലേക്ക് കുതിച്ച് ‘വിക്രാന്ത് റോണ’ 

രാജമൗലിയുടെ ‘ഈച്ച’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് അഭിനയിച്ച കന്നഡ ചിത്രം ‘വിക്രാന്ത് റോണ’ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ കളക്ഷൻ 100 കോടിയോട് അടുക്കുകയാണ്. വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ […]

ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിൻ്റെ പേരില്‍ അനധികൃത പണപ്പിരിവ്; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിൻ്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയതിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ആര്യാട് കൈതപ്പോള പുരയിടം വീട്ടില്‍ (മാടപ്പള്ളി പങ്കിപ്പുരം ഭാഗത്ത് വെങ്ങമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന) സുലൈമാന്‍ മകന്‍ ഷാജി (62), […]